ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട കൂടൽമാണിക്യം മ്യൂസിയം ആൻ്റ് ആർക്കൈവ്സിൻ്റെ ചരിത്ര സെമിനാറിന് തിരശ്ശീല വീണു.രണ്ട് ദിവസങ്ങളായി നടന്ന ആർക്കൈവ്സിൻ്റെ ചരിത്ര സെമിനാർ, ചരിത്രക്വിസ്, ആദരായണം എന്നീ പരിപാടികളുടെ സമാപന സമ്മേളനം ഇന്ന് വൈകീട്ട് ദേവസ്വം ചെയർമാൻ അഡ്വ. സി. കെ. ഗോപിയുടെ അദ്ധ്യക്ഷതയിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു. കേരള സർക്കാരിൻ്റെ ചലചിത്ര പിന്നണി ഗായക അവാർഡും വയോമിത്ര അവാർഡും ലഭിച്ച വിദ്യാധരൻ മാസ്റ്ററെ തദവസരത്തിൽ ആദരിച്ചു.സെൻ്റ് ജോസഫ്സ് കോളേജ് വൈസ് പ്രിൻസിപ്പൽ സി.ഡോ. എ ലൈസ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. തരണനെല്ലൂർ കോളേജ് പ്രിൻസിപ്പൽ ഡോ. പോൾ ജോസ് ക്വിസ് മത്സരവിജയികൾക്ക് സമ്മാനങ്ങൾ നൽകി.
പ്രൊഫ. സാവിത്രി ലക്ഷ്മണൻ, ഡോ. മുരളി ഹരിതം , പ്രൊഫ. വി.കെ. ലക്ഷ്മണൻ നായർ, പി.കെ. ഭരതൻ, ഡോ.കെ.രാജേന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ആർക്കൈവ്സ് ഡിജിറ്റൈസേഷൻ ഹെഡ് പ്രഫുല്ല ചന്ദ്രൻ സ്വാഗതവും ദേവസ്വം മാനേജിംഗ് കമ്മറ്റി അംഗം അഡ്വ. കെ.ജി. അജയ്കുമാർ നന്ദിയും പറഞ്ഞു. ചരിത്രക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനം ഡോ.സുശീല എസ്. മേനോൻ്റെ സ്മരണക്കായി ആയപ്പിള്ളിൽ കുടുംബം സ്പോൺസർ ചെയ്ത11111 രൂപയുടെ ക്യാഷ് അവാർഡ് നമ്പൂതിരീസ് ബി.എഡ്. കോളേജ് വിദ്യാർത്ഥിനികളായ കാവ്യ, മാളവിക എന്നിവർക്ക് സമ്മാനിച്ചു.
രണ്ടാം സമ്മാനം പ്രൊഫ ശിവശങ്കരൻ മാഷുടെ സ്മരണക്ക് മകൻ സുനിൽ സ്പോൺസർ ചെയ്ത 5555 രൂപയുടെ ക്യാഷ് അവാർഡ് മാലിയേങ്കര എസ്.എൻ. എം. കോളേജ് വിദ്യാർത്ഥികളായ അദ്വൈത് , അശ്വിൻ എന്നിവർക്കാണ് ലഭിച്ചത്. മൂന്നാം സമ്മാനം പ്രൊഫ. വി.കെ. ലക്ഷ്മണൻ നായർ സ്പോൺസർ ചെയ്ത 3333 രൂപ ക്യാഷ് അവാർഡ് സെൻ്റ് ജോസഫ്സ് കോളേജ് വിദ്യാർത്ഥിനികളായ സാന്ദ്ര, റിൻഷ നസ്റിൻ എന്നിവർക്കാണ് ലഭിച്ചത്.
രാവിലെ 9.30 ന് പ്രശസ്ത ചരിത്രകാരനായ ഡോ.വെളുത്താട്ട് കേശവൻമാഷുടെ ” ശ്രീ കൂടൽ മാണിക്യം ശിലാശാസനങ്ങളും അവ ഉയർത്തുന്ന ചോദ്യങ്ങളും ” എന്ന പ്രബന്ധം ശ്യാമ ബി മേനോൻ അവതരിപ്പിച്ചു. പ്രൊഫ. സാവിത്രി ലക്ഷ്മണൻ മോഡറേറ്ററായിരുന്നു, കൂടൽമാണിക്യം ദേവസ്വം ആയുർവേദ ഗ്രാമം ഡയറക്ടർ ഡോ. കേസരി മേനോൻ, കെ.കെ.ടി.എം. ഗവ. കോളേജ് പ്രൊഫസർ ഡോ. രമണി, ക്രൈസ്റ്റ് കോളേജ് പ്രൊഫസർ ഡോ. സുധീർ, സെൻ്റ് ജോസഫ്സ് കോളേജ് പ്രൊഫസർ ലിറ്റി ചാക്കോ തുടങ്ങിയവർ അനുബന്ധ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. അടുത്ത പ്രബന്ധമായ ക്ഷേത്രങ്ങളുടെ “പൊതു” വൽക്കരണവും കൊളോണിയൽ കാല ഇടപെടലുകളും ഡോ.പി.എസ് മനോജ് കുമാർ അവതരിപ്പിച്ചു. അശോകൻ ചരുവിൽ മോഡറേറ്ററായിരുന്നു. സെൻ്റ് ജോസഫ്സ് കോളേജ് അദ്ധ്യാപിക ഡോ. ജെൻസി , ക്രൈസ്റ്റ് കോളേജ് അദ്ധ്യാപകരായ ഡോ.അമ്പിളി, ഡോ. അമൃത എന്നിവർ അനുബന്ധ പ്രബന്ധങ്ങൾ അവതരിപ്പിച്ച് സംസാരിക്കുകയും ചെയ്തു.