ഇരിങ്ങാലക്കുട കത്തീഡ്രൽ KCYM ന്റെ നേതൃത്വത്തിൽ നടത്തിയ പുൽക്കൂട് മത്സരത്തിൽ ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ നിർമിച്ച പുൽക്കൂടിന് ഒന്നാം സമ്മാനം ലഭിച്ചു. പുൽക്കൂട് മത്സരത്തിന്റെ സമ്മാനദാനം ഇരിങ്ങാലക്കുട ബിഷപ്പ് റവ. ഫാ. പോളി കണ്ണൂക്കാടൻ പിതാവിൽ നിന്നും ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ അധികൃതർ ഏറ്റു വാങ്ങി. ഹോസ്പിറ്റൽ ഇതിനു മുൻപ് തുടർച്ചയായി മൂന്ന് പ്രാവശ്യം ഒന്നാം സമ്മാനം നേടി എവർറോളിംഗ് ട്രോഫി കരസ്ഥമാക്കിയിട്ടുണ്ട്.
ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിനു ഒന്നാം സമ്മാനം
