Channel 17

live

channel17 live

ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ MRI സ്കാൻ സെന്റർ ഉദ്ഘാടനം മന്ത്രി ഡോക്ടർ ആർ ബിന്ദു നിർവഹിച്ചു

രോഗി പരിചണത്തിന്റെ അനുഭവസാക്ഷ്യമായ ഇരിങ്ങാലക്കുട കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ മാഗ്നസ് ഡയഗ്നോസ്റ്റിക്സ് മാനേജ്മെന്റിന്റെ സഹകരണത്തോടെ രോഗനിർണയത്തിനുള്ള ആധുനിക സാങ്കേതിക മികവായ എം ആർ ഐ സ്കാൻ സെന്ററിന്റെ ഉദ്ഘാടനം 2024 ഓഗസ്റ്റ് 18 ഞായറാഴ്ച രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട കേരള ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു നിർവഹിച്ചു. ഹോസ്പിറ്റൽ പ്രസിഡന്റ് എം പി ജാക്സൻ വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. കെ എസ് ധനേഷ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധ ദിലീപ്, മുകുന്ദപുരം സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ ബ്ലിസൺ ഡേവിഡ് തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി.തുടർന്ന് നടന്ന ചടങ്ങിൽ സുജ സഞ്ജീവ് കുമാർ ഉപഹാരസമർപ്പണം നിർവഹിച്ചു.മാഗ്നസ് മാനേജിംഗ് പാർട്ണർ അനൂപ് വർഗീസ് നന്ദി രേഖപ്പെടുത്തി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!