ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗായത്രി റെസിഡൻസ് അസോസിയേഷൻ്റെ കുടുംബസംഗമത്തിൻ്റെ ഉദ്ഘാടനം കൂടിയാട്ട ആചാര്യൻ വേണുജി നിർവഹിച്ചു. ഗായത്രി ഹാളിൽ നടന്ന പരിപാടിയിൽ അസോസിയേഷൻ പ്രസിഡണ്ട് കെ ജി സുബ്രമണ്യൻ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ അംഗീകാരങ്ങൾ നേടിയ വേണുജി, കാവല്ലൂർ ഗംഗാധരൻ, പ്രൊഫ വി കെ ലക്ഷ്മണൻനായർ, സരിത എന്നിവരെയും കൈകൊട്ടിക്കളിയിൽ വേൾഡ് റെക്കോർഡ് നേടിയ അസോസിയേഷൻ അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. ഇതോടനുബന്ധിച്ച് സൈബർ കുറ്റകൃത്യങ്ങൾ എന്ന വിഷയത്തിൽ നടന്ന ബോധവല്ക്കരണ ക്ലാസ്സിന് ത്യശ്ശൂർ റൂറൽ സൈബർ പോലീസ് സ്റ്റേഷൻ എസ്ഐ കെ ബി സുകുമാർ, സിപിഒ വി എസ് അജിത് എന്നിവർ നേതൃത്വം നൽകി. അസോസിയേഷൻ സെക്രട്ടറി വി പി അജിത്കുമാർ സ്വാഗതവും ട്രഷറർ കെ ആർ സുബ്രമണ്യൻ നന്ദിയും പറഞ്ഞു. തുടർന്ന് അസോസിയേഷൻ കുടുംബാംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി.
ഇരിങ്ങാലക്കുട ഗായത്രി റെസിഡൻസ് അസോസിയേഷൻ്റെ കുടുംബസംഗമത്തിൻ്റെ ഉദ്ഘാടനം കൂടിയാട്ട ആചാര്യൻ വേണുജി നിർവഹിച്ചു
