ആശ – അംഗനവാടി സംഗമം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനിയിൽ സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോത്സവത്തിൻ്റെ ഭാഗമായ ആശ – അംഗനവാടി സംഗമത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. പ്രിൻസ് നിർവഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അംഗനവാടി പ്രവർത്തകരായ കുമാരി. വി.എം, സുമംഗല, പി. ജയശ്രീ, കെ.എൻ ജ്യോതിക, ആശാ വർക്കർമാരായ ആശാ പ്രവീൺ, പ്രേമ ഗോപിനാഥ് എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.
ഞാറ്റുവേല മഹോത്സവത്തിന് വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഫെനി എബിൻ വെള്ളാനിക്കാരൻ, സി.സി. ഷിബിൻ, അംബിക പള്ളിപ്പുറത്ത്, ജെയ്സൺ പാറേക്കാടൻ, കൗൺസിലർമാരായ വിജയകുമാരി അനിലൻ , ലേഖ. കെ.ആർ, ഷെല്ലി വിൽസൻ, ആർച്ച അനീഷ്, മുനിസിപ്പൽ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, ,മുനിസിപ്പൽ സെക്രട്ടറി ഷാജിക്. എം. എച്ച്, കോ- ഓർഡിനേറ്റർ പി.ആർ. സ്റ്റാൻലി, മുനിസിപ്പൽ റവന്യു സൂപ്രണ്ട് ടി. കെ.സുരേഷ് കുമാർ, മുനിസിപ്പൽ കൗൺസിലർമാർ, ഉദ്യോഗസ്ഥർ, കമ്മിറ്റിയംഗങ്ങൾ, അംഗനവാടി ടീച്ചർമാർ, അംഗനവാടി ഹെൽപ്പർമാർ, ആശാ വർക്കർമാർ, കർഷകർ,പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.
തുടർന്ന് വജ്രജൂബിലി ഫെല്ലോഷിപ്പ് കലാകാരരുടെ സംഗീതാർച്ചന, സംഗമസാഹിതി അവതരിപ്പിച്ച ഇരിങ്ങാലക്കുടയുടെ സാംസ്കാരിക പൈതൃകം: ഒരു സഞ്ചാരം എന്ന സെമിനാർ, കാർഷിക സെമിനാറിൽ പ്രാഥമിക അഗ്നിശമന ബോധവൽക്കണവും പ്രഥമ ശുശ്രൂഷയും എന്ന വിഷയത്തിൽ ഫയർ & റസ്ക്യു സ്റ്റേഷൻ്റെ അവതരണം, ജയചന്ദ്രഗീതം- കരോക്കെ ഗാനമേള, കൊച്ചിൻ ഗ്രാൻഡിൻ്റെ ബാൻഡ് എന്നിവ അരങ്ങേറി.