നഗരസഭ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ കർഷക ദിനാചരണം ആഘോഷിച്ചു.
നഗരസഭ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ കർഷക ദിനാചരണം ആഘോഷിച്ചു. നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ ഉദ്ഘാടനം നിർവഹിച്ചു.കരുവന്നൂര്‍ പ്രിയദര്‍ശനി ഹാളില്‍ നടന്ന ചടങ്ങിൽ വൈസ് ചെയര്‍മാന്‍ ടി വി ചാര്‍ളി അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കര്‍ഷകരെ ആദരിക്കലും കൃഷി ആരംഭിക്കല്‍, കാര്‍ഷിക സെമിനാര്‍, കാര്‍ഷിക മത്സരങ്ങള്‍, കാര്‍ഷിക ക്വിസ്, കാര്‍ഷിക ചിത്രരചന എന്നിവയും സംഘടിപ്പിച്ചു. കാര്‍ഷിക സെമിനാറില്‍ ചെറു ധാന്യങ്ങള്‍ അറിയേണ്ടതും അറിയാതെ പോയതും എന്ന വിഷയത്തില്‍ കേരള കാര്‍ഷിക സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫ ഡോ ശ്യാമ എസ് മേനോന്‍ ക്ലാസ്സ് നയിച്ചു. സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അംബിക പള്ളിപ്പുറത്ത്,സി സി ഷിബിന്‍,ജെയ്‌സണ്‍ പാറേക്കാടന്‍,ഫെനി എബിന്‍ വെള്ളാനിക്കാരന്‍,ജിഷ ജോബി,വാര്‍ഡ് കൗണ്‍സിലര്‍ രാജി സുരേഷ്,സോണീയ ഗിരി,അല്‍ഫോണ്‍സ തോമസ്,പി ടി ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു.