നഗരസഭ 17-ാം വാർഡ് മഠത്തിക്കര മെമ്പർ മേരിക്കുട്ടി ജോയ് ആണ് പുതിയ ചെയർപേഴ്സൺ ആയി തിരഞ്ഞെടുക്കപ്പെട്ടത്.
ഇരിങ്ങാലക്കുട നഗരസഭയ്ക്ക് പുതിയ ചെയർപേഴ്സൺ.നഗരസഭ 17-ാം വാർഡ് മഠത്തിക്കര മെമ്പർ മേരിക്കുട്ടി ജോയ് ആണ് പുതിയ ചെയർപേഴ്സൺ ആയി തിരഞ്ഞെടുക്കപ്പെട്ടത്. മുൻ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ രാജി വെച്ചതിനെ തുടർന്നാണ് ചെവ്വാഴ്ച്ച വീണ്ടും ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് നടന്നത്. ഇടത് പക്ഷത്തിൻ്റെ സ്ഥാനാർത്ഥിയായി കെ ആർ വിജയയും ബി ജെ പി സ്ഥാനാർത്ഥിയായി സ്മിതാ കൃഷ്ണകുമാറുമാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത് . ആദ്യ റൗണ്ടിൽ മേരിക്കുട്ടി ജോയ് 17 വോട്ടും കെ ആർ വിജയ 16 വോട്ടും സ്മിതാ കൃഷ്ണകുമാർ 8 വോട്ടുകളും നേടി. ആദ്യ രണ്ട് സ്ഥാനക്കാർ തമ്മിൽ നടന്ന രണ്ടാം റൗണ്ട് വോട്ടിങ്ങിൽ 15 ന് എതിരെ 17 വോട്ടുകൾ നേടിയാണ് മേരിക്കുട്ടി ജോയ് വിജയിച്ചത്. ബി ജെ പി യുടെ 7 അംഗങ്ങളും ഇടത്പക്ഷത്തിൻ്റെ ഒരു വോട്ടും അടക്കം രണ്ടാം റൗണ്ടിൽ 8 വോട്ട് അസാധുവാക്കി. ഡെപ്യൂട്ടി കളക്ടർ കെ ശാന്തകുമാരി വരണാധിക്കാരിയായിരുന്നു. അഞ്ച് വർഷത്തെ കൗൺസിലിൽ യു ഡി എഫിൻ്റെ മൂന്നാമത്തെ ചെയർപേഴ്സൺ ആണ് മേരിക്കുട്ടി ജോയ്.