Channel 17

live

channel17 live

ഇരിങ്ങാലക്കുട നഗരസഭ ഇന്ത്യൻ സ്വച്ഛതാ ലീഗ്; മോട്ടോർ സൈക്കിൾ റാലി നടത്തി

ഇരിങ്ങാലക്കുട നഗരസഭ ഇന്ത്യൻ സ്വച്ഛതാ ലീഗ് സീസൺ 2 ന്റെ ഭാഗമായി മോട്ടോർ സൈക്കിൾ റാലി നടത്തി. ഇരിങ്ങാലക്കുട ചെയർപേഴ്സൺ സുജാ സഞ്ജീവ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.

ഇരിങ്ങാലക്കുട നഗരസഭ ഇന്ത്യൻ സ്വച്ഛതാ ലീഗ് സീസൺ 2 ന്റെ ഭാഗമായി മോട്ടോർ സൈക്കിൾ റാലി നടത്തി. ഇരിങ്ങാലക്കുട ചെയർപേഴ്സൺ സുജാ സഞ്ജീവ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.

നഗരസഭ ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച റാലി അയ്യങ്കാവു മൈതാനം വഴി തിരിച്ചു നഗരസഭ ഓഫീസിൽ വന്ന് അവസാനിച്ചു. ഇന്ത്യൻ സ്വച്ഛത ലീഗിന്റെ ഭാഗമായി നഗരസഭ പരിധിയിലെ സ്കൂൾ കുട്ടികൾക്കായി ചിത്രരചന മത്സരവും നടന്നു.

ഇന്ത്യൻ സ്വച്ഛത ലീഗ് 2023 ഭാഗമായി നഗരസഭാംഗണത്തിൽ പതാക ഉയർത്തി ലോഗോ പ്രകാശനം നടത്തിയിരുന്നു. ഇതിനോട് അനുബന്ധിച്ച് മൂന്ന് ദിവസത്തെ ശുചിത്വ ബോധവൽക്കരണ പ്രവർത്തനങ്ങളാണ് നഗരസഭ ഒരുക്കിയത്.

ഇന്ന് (സെപ്റ്റംബർ 17) കൂടൽമാണിക്യ ക്ഷേത്ര പരിസരത്തെ ബൈപ്പാസ് റോഡ് ക്ലീൻ ഡ്രൈവും ഇരിങ്ങാലക്കുട ടൗൺഹാളിൽ മാലിന്യ സംസ്കരണ ഉപാധി പ്രദർശനവും നടത്തും. നഗരസഭ ജീവനക്കാരും വിവിധ കൗൺസിലർമാരും മോട്ടോർസൈക്കിൾ റാലിയിൽ പങ്കെടുത്തു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!