ഇരിങ്ങാലക്കുട പല്ലാവൂർ-തൃപ്പേക്കുളം സമിതിയുടെ ഈ വർഷത്തെ ഗുരുദക്ഷിണ വാദ്യകലാകാരൻ കുഴൂർ വിജയൻ മാരാർക്ക്. 2024 ഡിസംബർ 3ന് ഇരിഞ്ഞാലക്കുട ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര നടയിൽ നടക്കുന്ന ദേശീയ പല്ലാവൂർ താളവാദ്യ മഹോത്സവത്തിന്റെ ഉത്ഘാടന വേദിയിൽ വെച്ച് സമിതിയുടെ ഗുരുദക്ഷിണ നൽകി ആദരിക്കും. 10,000 രൂപയും, ഫലകവും, പൊന്നാടയും അടങ്ങുന്നതാണ് ഗുരുദക്ഷിണ.
തിമില കലാകാരൻ കാവശ്ശേരി കുട്ടികൃഷ്ണ പിഷാരൊടിയാണ് ഗുരുദക്ഷിണ നൽകി ആദരിക്കുന്ന മറ്റൊരാൾ. സമിതിയുടെ ഈ വർഷത്തെ പല്ലാവൂർ ഗുരുസ്‌മൃതി പുരസ്കാരം പഞ്ചാവാദ്യ പ്രമാണി പരക്കാട് തങ്കപ്പ മാരാർക്ക് സമ്മാനിക്കും. 30,000 രൂപയും, പ്രശസ്തി പത്രവും, പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം. ഈ വർഷത്തെ തൃപ്പേക്കുളം പുരസ്കാരം വലംതല പ്രമാണി പിണ്ടിയത്ത് ചന്ദ്രൻ നായർക്കും സമ്മാനിക്കും.30,000 രൂപയും, പ്രശസ്തി പത്രവും, പൊന്നാടയും അടങ്ങുന്നതാണ് പുരസ്കാരം.
ഇരിങ്ങാലക്കുട പല്ലാവൂർ-തൃപ്പേക്കുളം സമിതിയുടെ ഈ വർഷത്തെ ഗുരുദക്ഷിണ വാദ്യകലാകാരൻ കുഴൂർ വിജയൻ മാരാർക്ക്
