ഭാരതീയ വിദ്യാഭവനിലെ എൻ എസ് എസ് ക്ലബ്ബിന്റെ 2023-24 അധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുൻ തൃശ്ശൂർ ജില്ല എൻ എസ് എസ് കോർഡിനേറ്റർ എം സുധീർ നിർവഹിച്ചു.
ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിലെ എൻ എസ് എസ് ക്ലബ്ബിന്റെ 2023-24 അധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുൻ തൃശ്ശൂർ ജില്ല എൻ എസ് എസ് കോർഡിനേറ്റർ എം സുധീർ നിർവഹിച്ചു.
മാനവരാശിക്ക് വേണ്ടി നിസ്വാർത്ഥ സേവനം കാഴ്ചവയ്ക്കാൻ ചെറുപ്പത്തിലേ ശീലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മുഖ്യാതിഥി എം സുധീർ തന്റെ പ്രസംഗത്തിൽ ഓർമിപ്പിച്ചു. ചടങ്ങിൽ ചെയർമാൻ സി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി രാജൻ, പ്രിൻസിപ്പാൾ ബിജു ഗീവർഗ്ഗീസ്, വൈസ് പ്രിൻസിപ്പൽമാരായ ശോഭാ ശിവാനന്ദരാജൻ, ഗിരിജാമണി, സ്കൂളിലെ എൻ എസ് എസ് ടീച്ചർ കോർഡിനേറ്റർമാരായ എ ഡി സജു, അഞ്ജു സന്തോഷ് എന്നിവർ പ്രസംഗിച്ചു.