സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സെക്രട്ടറി രാജൻ, മാനേജ്മെന്റ് കമ്മിറ്റി അംഗം അപ്പുക്കുട്ടൻ നായർ, വൈസ് പ്രിൻസിപ്പൽമാരായ ശോഭാ ശിവാനന്ദരാജൻ, ഗിരിജാമണി, പി ടി എ പ്രസിഡന്റ് എബിൻ വെള്ളാനിക്കാരൻ, പി ടി എ അംഗം ലക്ഷ്മി മേനോൻ എന്നിവർ സന്നിഹിതരായിരുന്നു.
ഇരിങ്ങാലക്കുട : “ഫലം ഇച്ഛിക്കാതെ സ്വന്തം കർമങ്ങൾ ശരിയായി നിർവഹിക്കുക” എന്ന ഭഗവദ്ഗീതാ സന്ദേശം ഉൾക്കൊണ്ടുകൊണ്ട് ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ ജന്മാഷ്ടമി ആഘോഷങ്ങൾ നടത്തി.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സെക്രട്ടറി രാജൻ, മാനേജ്മെന്റ് കമ്മിറ്റി അംഗം അപ്പുക്കുട്ടൻ നായർ, വൈസ് പ്രിൻസിപ്പൽമാരായ ശോഭാ ശിവാനന്ദരാജൻ, ഗിരിജാമണി, പി ടി എ പ്രസിഡന്റ് എബിൻ വെള്ളാനിക്കാരൻ, പി ടി എ അംഗം ലക്ഷ്മി മേനോൻ എന്നിവർ സന്നിഹിതരായിരുന്നു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സംസ്കൃത വിഭാഗം മേധാവിയും പട്ടാമ്പി ഗവ നീലകണ്ഠ സംസ്കൃത കോളേജിലെ റിസർച്ച് സൂപ്പർവൈസറുമായ വിനീത ജയകൃഷ്ണൻ ഹരികഥ അവതരണം നടത്തി. കൃഷ്ണന്റെയും രാധയുടെയും വേഷം ധരിച്ച് എത്തിയ വിദ്യാർത്ഥികൾ ചടങ്ങിനെ വർണ്ണാഭമാക്കി.
ശ്രീകൃഷ്ണലീലകൾ ഉൾക്കൊള്ളിച്ച നൃത്തങ്ങൾ ഏറെ ആസ്വാദ്യകരമായിരുന്നു. സങ്കീർത്തനം, ഭജൻസ്, ഗീതാപാരായണം, ആരതി തുടങ്ങിയ പരിപാടികളും ഉണ്ടായിരുന്നു. അധ്യാപകരായ അനിതാ ജിനപാൽ, ശ്രീരമ്യ, രാജി, ശ്രീജ എന്നിവർ നേതൃത്വം നൽകി.