Channel 17

live

channel17 live

ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിക്ക് മുൻപിൽ ബിജെപി പ്രതിഷേധ സമരം

ഇരിങ്ങാലക്കുട:15 കോടി രൂപ പിടിപ്പുകേട് മൂലം ഈ നടപ്പുവർഷം നഷ്ടപ്പെടുത്തിയ യുഡിഎഫ് നഗരസഭ ഭരണസമിതിക്കെതിരെയും കേരളസർക്കാർ അനാസ്ഥക്കും അഴിമതിക്കുമെതിരെയും BJP മുനിസിപ്പൽ കമ്മറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. കർഷക മോർച്ച സംസ്ഥാന ജന സെക്രട്ടറി എ ആർ അജിഘോഷ് ഉത്ഘാടനം ചെയ്തു. ടൗൺ ഏരിയ പ്രസിഡണ്ട് ലിഷോൺജോസ് അദ്ധ്യക്ഷത വഹിച്ചു.ജില്ല വൈസ് പ്രസിഡണ്ട് കവിതാ ബിജു,ബിജെപി മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട,പാർലമെൻ്റ്റി പാർട്ടി ലീഡർ സന്തോഷ് ബോബൻ,ജന സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, സംസ്ഥാന സമിതിയംഗം സന്തോഷ് ചെറാക്കുളം, പൊറത്തിശ്ശേരി ഏരിയ പ്രസിഡണ്ട് ടി ഡി സ്ത്യദേവ്,രമേഷ് അയ്യർ, സിന്ധു സതീഷ്,കെ എം ബാബുരാജ് എന്നിവർ സംസാരിച്ചു. കൗൺസിലർമാരായ അമ്പിളിജയൻ,ആർച്ച അനീഷ്,ഷാജുട്ടൻ,മായ അജയൻ, സ്മിത കൃഷ്ണകുമാർ, മായ അജയൻ,സരിത സുഭാഷ്, സൽഗു തറയിൽ,ശ്യാംജി മാടത്തിങ്കൽ,രനുധ്, രാജൻ കുഴുപ്പുള്ളി, സിക്സൺ മാളക്കാരൻ എന്നിവർ നേതൃത്വം നൽകി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!