ഇരിങ്ങാലക്കുട രണ്ടാം കുട്ടംകുളം സമരം മുൻ എംഎൽഎ യുടേയും ഇപ്പോഴത്തെ എം എൽ എ യുടേയും 10 കോടി, 5 കോടി, 4 കോടി പ്രഖ്യാപനത്തട്ടിപ്പുകൾ മാറ്റി വച്ച്, അത്യപകടാവസ്ഥയിലായ കുട്ടംകുളം മതിൽ ഉടൻ പുനർനിർമ്മിക്കണം.
ഭക്തരോട് വിവേചനം അവസാനിപ്പിക്കുക. ഇരിങ്ങാലക്കുടയിൽ യുവമോർച്ച സത്യാഗ്രഹം ആരംഭിച്ചു. മണ്ഡലം പ്രസിഡണ്ട് എം ആർ രനുധ് അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉത്ഘാടനം ചെയ്തു.സമാപന ഉത്ഘാടനം യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ സബീഷ് മരുതയൂർ നിർവ്വഹിക്കും.ഷൈജു കുറ്റിക്കാട്ട്, അജീഷ് പൈക്കാട്ട്,ജിനു ഗിരിജൻ, സ്മിത കൃഷ്ണകുമാർ, രമേഷ് അയ്യർ തുടങ്ങി യുവമോർച്ചയുടെയും പർട്ടിയുടേയും നിരവധി നേതാക്കൾ ആശംസകൾ അർപ്പിച്ചു.
ഇരിങ്ങാലക്കുട രണ്ടാം കുട്ടംകുളം സമരം
