Channel 17

live

channel17 live

ഇരിങ്ങാലക്കുട രൂപതയിൽ ഗ്രെയ്സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യപ്പെട്ടു

കല്ലേറ്റുംകര: 141 ഇടവകകളിലായി വിജ്ഞാനത്തിൻ്റെയും വിനോദത്തിന്റെയും വിശ്വാസനിറവിൻ്റെയും മൂന്ന് ദിവസങ്ങൾക്ക് വേദിയൊരുക്കുന്ന ഗ്രെയ്സ് ഫെസ്റ്റിന്റെ രൂപതാതല ഉദ്ഘാടനം 2024 ഏപ്രിൽ 1 തിങ്കളാഴ്ച രാവിലെ 9.30 ന് കല്ലേറ്റുംക്കര ഇൻഫന്റ് ജീസസ് ഇടവകയിൽ വച്ച് അഭിവന്ദ്യ മാർ പോളി കണ്ണൂക്കാടൻ പിതാവ് നിർവഹിച്ചു.

ദൈവം നൽകുന്ന അനുഗ്രഹങ്ങൾക്ക് നന്ദി പറയാനും കുറവുകളിൽ ദൈവത്തിന്റെ കരം പിടിക്കുവാനും ഈശോയുമായി ചങ്ങാത്തം കൂടുവാനും പരസ്പരം നല്ല സൗഹൃദങ്ങൾ വളർത്താനും സഹായിക്കുന്ന ദിനങ്ങൾ ആണ് ഗ്രെയ്സ്ഫെസ്റ്റ് എന്ന് അഭിവന്ദ്യ പിതാവ് ഉദ്ഘാടന പ്രസംഗത്തിൽ ഓർമിപ്പിച്ചു.

പ്രാർത്ഥനയിലൂന്നിയ ജീവിതനവീകരണത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് ക്ലാസുകളിലൂടെയും ,കഥകളിലൂടെയും ,വിശുദ്ധരുടെ ജീവചരിത്രത്തിലൂടെയും, കളികളിലൂടെയും, പാട്ടുകളിലൂടെയും, പ്രാർത്ഥനയിൽ അധിഷ്ഠിതമായ ഒരു ജീവിതം പരിശീലിക്കാൻ കുട്ടികളെ സഹായിക്കുകയാണ് ഗ്രെയ്സ് ഫെസ്റ്റ് എന്നതുകൊണ്ട് ലക്ഷ്യം വയ്ക്കുന്നത്.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഗ്രെയ്സ് ഫെസ്റ്റിന്റെ വിഷയങ്ങളെക്കുറിച്ചുള്ള അറിവുകളും , ഓരോ ദിവസവും ചെയ്യേണ്ട പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഗ്രെയ്സ് ഫെസ്റ്റ് പുസ്തകം അഭിവന്ദ്യ പിതാവ് പ്രകാശനം ചെയ്തു.

മതബോധന രൂപത ഡയറക്ടർ ഫാ. ഡോ. റിജോയ് പഴയാറ്റിൽ അധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തിൽ ഇടവക വികാരി ഫാ. വർഗീസ് അരീക്കാട്ട്‌ സ്വാഗതം ആശംസിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ഓസ്റ്റിൻ പാറക്കൽ രൂപത മതബോധന ആനിമേറ്റർ ജോസ് കാളൻ, മതബോധന ഹെഡ്മിസ്ട്രസ് ഷെർളി രാജു, പി ടി എ പ്രസിഡന്റ് ഷിജോ പോഴൊലിപറമ്പിൽ, കൈക്കാരൻ ഡെന്നി പെല്ലിശ്ശേരി ബ്രദർ ജോയൽ പുല്ലേലി എന്നിവർ പ്രസംഗിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!