Channel 17

live

channel17 live

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലകേരള സ്കൂൾ കലോത്സവം നവംബർ 14 മുതൽ

34-മത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോൽസവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ആനന്ദപുരം ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്കൂളിൽ നവംബർ 14, 15, 16, 17 തീയതികളിലായി നടക്കുന്ന കലോൽസവം നവംബർ 14 ന് രാവിലെ 10 ന് ഉന്നത വിദ്യാഭ്യാസസാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവഹിക്കും.

11 വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ 310 ഇനങ്ങളിലായി 129 സ്കൂളുകളിൽ നിന്നുള്ള 6091 വിദ്യാർഥികളാണ് മാറ്റുരയ്ക്കാൻ എത്തുക. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആയിരത്തോളം വിദ്യാർഥികൾ കൂടുതലായി മേളയിൽ മൽസരിക്കുന്നുണ്ട്.

നവംബർ 17 ന് വൈകീട്ട് 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനം കെ.കെ. രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ സമ്മാനദാനം നിർവ്വഹിക്കും.

സംഘാടക സമിതി ചെയർമാനും മുരിയാട് പഞ്ചായത്ത് പ്രസിഡന്റുമായ ജോസ് ജെ ചിറ്റിലപ്പിള്ളി, എ ഇ ഒ ഡോ. എം സി നിഷ, ജനറൽ കൺവീനർ ബി സജീവ് മാസ്റ്റർ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. വികസന സമിതി കൺവീനർ എൻ എൻ രാമൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ബി ബിജു, പബ്ലിസിറ്റി കൺവീനർ ഡോ എസ് എൻ മഹേഷ് ബാബു, ജോയിന്റ് കൺവീനർ എ സി സുരേഷ്, മാനേജ്മെന്റ് പ്രതിനിധി എൻ എൻ നീലകണ്ഠൻ, പി ടി എ പ്രസിഡന്റ് എ എം ജോൺസൻ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!