ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ മെറിറ്റ് ഡേ ഇരിങ്ങാലക്കുട ഡി. ഇ. ഒ ടി . ഷൈല ഉദ്ഘാടനം നിർവ്വഹിച്ചു.
ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ മെറിറ്റ് ഡേ ഇരിങ്ങാലക്കുട ഡി. ഇ. ഒ ടി . ഷൈല ഉദ്ഘാടനം നിർവ്വഹിച്ചു. എസ് എൻ . ഇ ‘ എസ് ചെയർമാൻ പി കെ പ്രസന്നൻ,പ്രിൻസിപ്പാൾ പി എൻ ഗോപകുമാർ, എസ്. എം. സി. ചെയർമാൻ പി. എസ്. സുരേന്ദ്രൻ , മാനേജർ പ്രൊഫസർ എം. എസ്. വിശ്വനാഥൻ ,ഹെഡ്മിസ്ട്രസ് സജിത അനിൽകുമാർ , പി.ടി.എ പ്രസിഡണ്ട് നിമീഷ സുധീർ, എന്നിവർ സംസാരിച്ചു. തുടർന്ന് പ്ലസ് ടുവിലും പത്താം ക്ലാസിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, നീറ്റ് പ്രവേശനപരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും , എൻ. ഐ. ടി. , ജെ . ഇ ‘. ഇ ‘യിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികളെയും, ഷോർട്ട് ഫിലിമിൽ മികച്ച ബാലതാരത്തിനുള്ള സത്യജിത് റേ പുരസ്കാരം നേടിയ വൈഗ . കെ . സജീവിനെയും അനുമോദിച്ചു.