Channel 17

live

channel17 live

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിനു കൊടിയേറി

വികാരി ഫാ. പയസ് ചെറപ്പണത്ത് തിരുനാള്‍ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു.

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിനു കൊടിയേറി. വേളാങ്കണ്ണി മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍ നിന്നും വെഞ്ചിരിച്ചു കൊണ്ടുവന്ന പതാകയാണ് തിരുനാളിന്റെ ഭാഗമായി കൊടിയേറ്റിയത്. വികാരി ഫാ. പയസ് ചെറപ്പണത്ത് തിരുനാള്‍ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. സെപ്റ്റംബര്‍ ഏഴ്‌വരെ ദിവസവും വൈകീട്ട് 5.30ന് ലദീഞ്ഞ്, ആഘോഷമായ ദിവ്യബലി എന്നിവ ഉണ്ടായിരിക്കും. സെപ്റ്റംബര്‍ ആറിന് വൈകീട്ട് ഏഴ് മണിക്ക് തിരുനാള്‍ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മം നടക്കും. ഏഴിന് വൈകീട്ട് നടക്കുന്ന ദിവ്യബലിക്കു ശേഷം രൂപം എഴുന്നള്ളിച്ചു വക്കും. തിരുനാള്‍ ദിനമായ എട്ടിന് വൈകീട്ട് അഞ്ചിന് ലദീഞ്ഞ്, ആഘോഷമായ തിരുനാള്‍ ദിവ്യബലി എന്നിവയ്്ക്ക് പാണവല്ലി ഇടവക വികാരി ഫാ. വിപിന്‍ കുരിശുതറ സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കും. സെന്റ് പോള്‍സ് മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. ഡേവീസ് കിഴക്കുംതല സന്ദശം നല്‍കും. തുടര്‍ന്ന് പള്ളിചുറ്റി പ്രദക്ഷിണം, സ്‌നേഹവിരുന്ന്, വര്‍ണമഴ എന്നിവ ഉണ്ടായിരിക്കും. മാതാവിന്റെ ഗ്രോട്ടോക്കു മുന്നില്‍ നടക്കുന്ന സമാപന ആശിര്‍വാദത്തിനും ജന്മദിന കേക്ക് മുറിക്കലിനും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യ കാര്‍മികത്വം വഹിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. പയസ് ചെറപ്പണത്ത്, അസിസ്റ്റന്റ് വികാരിമാരായ ഫാ. സിബിന്‍ വാഴപ്പിള്ളി, ഫാ. ജോസഫ് തൊഴുത്തിങ്കല്‍, ഫാ. ജോര്‍ജി തേലപ്പിള്ളി, പ്രഫഷണല്‍ സിഎല്‍സി പ്രസിഡന്റ് ഒ.എസ്. ടോമി, സീനിയര്‍ സിഎല്‍സി പ്രസിഡന്റ് നെല്‍സണ്‍ കെ.പി, ജനറല്‍ കണ്‍വീനര്‍ ഡേവീസ് പടിഞ്ഞാറേക്കാരന്‍, ജോയ് പേങ്ങിപറമ്പില്‍, ഫ്രാന്‍സിസ് കീറ്റിക്കല്‍, പൊലോസ് കെപി, ജോസ് ജി. തട്ടില്‍, സിറില്‍ പോള്‍, വിനു ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിച്ചുവരുന്നത്.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!