Channel 17

live

channel17 live

ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ വൊക്കേഷണൽ എക്സലൻസ് അവാർഡ് ഹനീഫ് അദേനിക്ക്

ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ ഈ വർഷത്തെ റോട്ടറി വൊക്കേഷണൽ എക്സലൻസ് അവാർഡ് പ്രശസ്ത സിനിമ സംവിധായകൻ ഹനീഫ് അദേനിക്ക് സമ്മാനിച്ചു.

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ ഈ വർഷത്തെ റോട്ടറി വൊക്കേഷണൽ എക്സലൻസ് അവാർഡ് പ്രശസ്ത സിനിമ സംവിധായകൻ ഹനീഫ് അദേനിക്ക് സമ്മാനിച്ചു.

റോട്ടറി ഡിസ്ട്രിക്ററ് ഗവർണറുടെ ഒഫീഷ്യൽ ക്ലബ്ബ് സന്ദർശനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട റിലാക്സ് ഓഡിറേറാറിയത്തിൽ നടന്ന വിപുലമായ പരിപാടിയിൽ വച്ച് റോട്ടറി ഡിസ്ട്രിക്ററ് ഗവർണർ റൊട്ടേറിയൻ ടി ആർ വിജയകുമാർ അവാർഡ്ദാനം നിർവഹിച്ചു.ക്ലബ്ബ് പ്രസിഡണ്ട് കെ ജെ ജോജോ അദ്ധ്യക്ഷനായിരുന്നു.

ഡിസ്ട്രിക്ററ് ഡയറക്ടർ മോഹൻ വർഗ്ഗീസ്, ഡിസ്ട്രിക്ററ് ഉപദേഷ്ടാവ് ജോഷി ചാക്കോ, അസി. ഗവർണർ ജോജു പതിയാപറമ്പിൽ, ജി ജി ആർ റോയ് കണ്ടപ്പശ്ശേരി, ഡയറക്ടർ പി ടി ജോർജ്ജ്, ഷാജു ജോർജ്, മുൻ പ്രസിഡണ്ട് ഡേവിസ് കരപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.പ്രോഗ്രാം ചെയർമാൻ യു മധുസൂദനൻ സ്വാഗതവും സെക്രട്ടറി ടി പി ജിതിൻ നന്ദിയും പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!