ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബു് ക്രൈസ്ററ് നഗറിലുള്ള പ്രതീക്ഷാഭവനിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രത്യേകം രൂപകല്പന ചെയ്തു നിർമിച്ച മേശകളും കസേരകളും നല്കി.റോട്ടറി ക്ലബ്ബ് പ്രസിഡണ്ടു് ജോജോ കെ. ജെ പ്രതീക്ഷ ട്രെയിനിങ് സെന്റർ പ്രിൻസിപ്പൽ സിസ്ററർ സുജിതക്കു് മേശകളും കസേരകളും കൈമാറി. ക്രൈസ്ററ് കോളേജ് മാനേജർ റവ. ഫാദർ ജോയ് പീനിക്കപ്പറമ്പിൽ വെഞ്ചിരിപ്പുകർമം നടത്തി. റോട്ടറി ക്ലബ്ബ് മുൻ പ്രസിഡണ്ടു് ഡേവിസ് കരപ്പറമ്പിൽ, ക്ലബ്ബ് ഡയറക്ടർ പി. ടി. ജോർജ്ജ് (ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലർ), റോട്ടറി വൈസ് പ്രസിഡണ്ട് ജോൺ കെ. വി. പ്രതീക്ഷാഭവൻ പി.ടി.എ പ്രസിഡണ്ടു് ജോർജ്ജ് പി. സി എന്നിവർ പ്രസംഗിച്ചു.
ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബു പ്രതീക്ഷാഭവനിലെ കുട്ടികൾക്കു മേശകളും കസേരകളും നല്കി
