Channel 17

live

channel17 live

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്‌സ് കോളേജിൽ ആർത്തവ ശുചിത്വ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്സ് കോളേജ് (ഓട്ടോണോമസ്) ബോട്ടണി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ,ഇന്റെർണൽ ക്വാളിറ്റി അഷുറൻസ് സെല്ലും, നേച്ചർ ക്ലബ്ബും, അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് തൃശ്ശൂരും സംയുക്തമായി വിദ്യാർത്ഥിനികൾക്കായി “ആർത്തവ ശുചിത്വത്തെക്കുറിച്ചും മെൻസ്ട്രൽ കപ്പിന്റെ ഉപയോഗത്തെക്കുറിച്ചും ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വിദ്യാർത്ഥിനികൾക്കായി മെൻസ്ട്രൽ കപ്പുകൾ വിതരണം നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ സീനിയർ റസിഡൻ്റ് ഡോ. സ്നേഹ ജോർജ്ജി മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ റവ. ഡോ. സിസ്റ്റർ ബ്ലെസ്സി അധ്യക്ഷ പദവി അലങ്കരിച്ചു. ബോട്ടണി വിഭാഗം അദ്ധ്യക്ഷൻ ഡോ.ആൽഫ്രെഡ് ജോ, മുൻ അധ്യക്ഷയും റിട്ടയേർഡ് പ്രൊഫസറുമായ ഡോ. മീന തോമസ് ഇരിമ്പൻ, നേച്ചർ ക്ലബ് കൺവീനറും അദ്ധ്യാപികയുമായ മിസ്സ്. രേഷ്‌മ .കെ എന്നിവർ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!