ഇരിങ്ങാലക്കുട സെൻ്റ്. ജോസഫ്സ് കോളജിൽ ഓണത്തിന് വസന്തോത്സവമൊരുക്കി നാഷണൽ സർവീസ് സ്കീം. 50, 167 എൻ എസ് എസ് യൂണിറ്റുകളിലെ വൊളണ്ടിയർമാർ ഒരുക്കിയ ചെണ്ടുമല്ലി തോട്ടത്തിൻ്റെ വിളവെടുപ്പ് ഉദ്ഘാടനം ഇരിങ്ങാലക്കുട കൃഷിഭവൻ അസി. കൃഷി ഓഫീസർ ഉണ്ണി എം. കെ. നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. സി. ബ്ലെസി പൂക്കളുടെ ആദ്യ വിതരണം നടത്തി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ വീണ സാനി, ഡോ.ഊർസുല എൻ, മഞ്ജു ഡി, ധന്യ കെ. ഡി എന്നിവർ നേതൃത്വം നൽകി. വിളവെടുപ്പിലെ ലാഭം സ്നേഹവീട് നിർമാണത്തിനാണ് എൻ എസ് എസ് ഉപയോഗിക്കുന്നത്.
ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളജിൽ ചെണ്ടുമല്ലി വിളവെടുപ്പുമായി നാഷണൽ സർവീസ് സ്കീം
