Channel 17

live

channel17 live

ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റി ഹരിത കർമ്മ സേനയുടെ ത്രിദിന പരിശീലന പരിപാടി ആരംഭിച്ചു

ഹരിത കർമ്മ സേനയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും, സാങ്കേതിക പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും ഹരിത മിത്രം ആപ്ലിക്കേഷൻ സാർവർത്തികം ആക്കുന്നതിനും കിലയും കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്റ്റും കുടുംബശ്രീയും സംയുക്തമായി നടത്തുന്ന ത്രിദിന പരിശീലന പരിപാടിക്ക്‌ ഇരിങ്ങാലക്കുട നഗരസഭയിൽ തുടക്കമായി.
ഇരിഞ്ഞാലക്കുട ചാത്തൻമാസ്റ്റർ ഹാളിൽ 6,7,8 ദിവസങ്ങളിലായി നടക്കുന്ന പരിശീലന പരിപാടി ബഹു. നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുജ സഞ്ജീവ്കുമാർ ഉദ്ഘാടനം ചെയ്തു. ഹരിതകർമ്മ സേന അംഗങ്ങളുടെ സുരക്ഷാ ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനവും നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ നിർവഹിച്ചു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. അംബിക പള്ളിപ്പുറം അധ്യക്ഷത വഹിച്ചു. നഗരസഭ ക്ലീൻ സിറ്റി മാനേജർ അനിൽ K G സ്വാഗതം ആശംസിച്ചു. കൺസോർഷ്യം പ്രസിഡൻറ് സുകുമാരി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് നന്ദി പ്രകാശിപ്പിച്ചു. പരിശീലന coordinator KiLA Thematic Expert ശ്രീമതി അനീഷ K A മുഴുവൻ സമയ സാന്നിധ്യം ഉണ്ടായിരുന്നു. KSWMP ജില്ലാ സോഷ്യൽ Expert ശ്രീമതി ഷുബിത മേനോൻ പരിശീലനം സന്ദർശിച്ചു വിലയിരുത്തി. ശേഷം വിവിധ വിഷയങ്ങളിൽ പ്രഗൽഭർ ക്ലാസുകൾ കൈകാര്യം ചെയ്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!