Channel 17

live

channel17 live

ഇരുചക്രവാഹനങ്ങൾ വിതരണം ചെയ്തു

കാട്ടൂർ പഞ്ചായത്തിലെ 2023-24 വാർഷിക പദ്ധതി പ്രകാരം വനിതകൾക്ക് സ്വയം തൊഴിലിനായി ഇരുചക്രവാഹനങ്ങൾ വിതരണം ചെയ്തു. പദ്ധതിയുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി വി ലത നിർവഹിച്ചു. വൈസ് പ്രസിഡന്റ് വി എം കമറുദ്ദീൻ അദ്ധ്യക്ഷനായിരുന്നു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ:പി. എസ് അനീഷ് , സി ഡി എസ് ചെയർപേഴ്സൻ അജിത ബാബു തുടങ്ങിയവർ സംസാരിച്ചു.വനിതകൾക്ക് സ്വയം തൊഴിലിന് ഇരുചക്ര വാഹനം വാങ്ങുന്നതിനായി ജനറൽ വിഭാഗത്തിൽ 250000 രൂപ വകയിരുത്തി 5 പേർക്കും എസ്. സി വിഭാഗത്തിന് 150000 രൂപ വകയിരുത്തി 3 പേർക്കുമാണ് ഇരുചക്ര വാഹനങ്ങൾ വിതരണം ചെയ്ത്.കാട്ടൂർ ഗ്രാമപഞ്ചായത്ത് സ്ത്രീകളുടെ സ്വയം പര്യാപ്തതയും സാമ്പത്തിക ശാക്തീകരണവും ലക്ഷ്യം വെച്ച് നടപ്പിലാക്കിയ പദ്ധതി പ്രകാരമാണ് വാഹനങ്ങൾ നൽകിയത് ‘.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!