Channel 17

live

channel17 live

ഇറ്റലിയിലും സേവന രംഗത്ത് സാന്നിധ്യമറിയിച്ച്മാളക്കാർ!

ഇറ്റലിയിലെ മല യാളികളുടെ കൂട്ടായ്മയായ രക്തപുഷ്പങ്ങള്‍ കലാകായിക സാംസ്‌കാരിക വേദിയുടെ നാലാമത്തെ പൊതുസമ്മേളനം നാപൊളിയിൽ നടന്നു.

ഇറ്റലിയിലെ മല യാളികളുടെ കൂട്ടായ്മയായ രക്തപുഷ്പങ്ങള്‍ കലാകായിക സാംസ്‌കാരിക വേദിയുടെ നാലാമത്തെ പൊതുസമ്മേളനം നാപൊളിയിൽ നടന്നു.പ്രധാന ഭാരവാഹികളായി രണ്ട് മാളക്കാരെ തിരഞ്ഞെടുത്തു.പ്രവാസികളായ മലയാളികൾക്ക് ഇറ്റലിയിൽ ഏറെ സേവനങ്ങൾ ചെയ്യുന്ന സംഘടനയാണ് രക്‌തപുഷ്പങ്ങൾ. മരിച്ചവരുടെ മൃതദേഹം നാട്ടിൽ എത്തിക്കുക, രോഗബാധിതരാകുന്ന പ്രവാസികളെ സഹായിക്കുക,തുടങ്ങി വിവിധ സഹായങ്ങൾ ഇവർ ചെയ്യുന്നു. പ്രളയ സമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 210000 രൂപ സംഭാവന നൽകിയിരുന്നു. എല്ലാ വർഷവും യൂറോപ്പിലെ മലയാളി ക്ലബ്ബ്കളെ പങ്കെടുപ്പിച്ച് കൊണ്ട് ഫുട്ബോൾ മത്സരം നടത്തുന്നുണ്ട്.
ഇടത്പക്ഷ ആഭിമുഖ്യം പുലർത്തുന്ന സംഘടനയുടെ സമ്മേളനം ഇറ്റലിയന്‍ കമ്മ്യൂണിസ്‌റ് പാര്‍ട്ടി നാപ്പൊളി സെക്രട്ടറി റാഫേല്‍ വിതിയല്ലോ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ചെയർമാൻ സി. ഐ നിയാസ് ചടങ്ങിൽ അധ്യക്ഷൻ ആയിരുന്നു. ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുവജന സംഘടന പ്രതിനിധികളായിസഖാക്കളായ മാറ ഖൈതാനോ എന്നിവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറിയായി മാളക്കാരനായ C.I.നിയാസിനെയും സെക്രട്ടറിയായി വടമക്കാരനായ TP സുരേഷിനേയും തിരഞ്ഞെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!