ചാലക്കുടി മർച്ചന്റ്സ് അസോസിയേഷനും ടാക്സ് പ്രൊഫഷണൽസ് അസോസിയേഷനും സംയുക്തമായി ഇൻകം ടാക്സ് സെമിനാർ നടത്തി. ചാലക്കുടി ടാക്സ് പ്രൊഫഷണൽസ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ ജി. എസ് ശിവപ്രസാദിന്റെ അദ്യക്ഷതയിൽ ചേർന്ന യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രെഷററും ചാലക്കുടി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റുമായ ശ്രീ ജോയ് മൂത്തേടൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ടാക്സ് പ്രൊഫെഷണൽ അസോസിയേഷൻ ചാലക്കുടി സെക്രട്ടറി തോമസ് ഡീൻ സ്വാഗതവും ട്രെഷറർ സനീഷ് വി. എൻ നന്ദിയും പറഞ്ഞ യോഗത്തിൽ പ്രശസ്ത ചാറ്റെർഡ് അക്കൗണ്ടന്റ് ശ്രീ കെ. കെ വിബിൻ ക്ലാസ്സ് നയിച്ചു. യോഗത്തിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി ബിനു മഞ്ഞളി, ട്രെഷറർ ഷൈജു പുത്തൻപുരക്കൽ, ഡേവിസ് വെളിയത്ത്, ഗോവിന്ദൻകുട്ടി എൻ. എ, റെയ്സൺ ആലൂക്ക, ആന്റോ മെനച്ചേരി, ആന്റോ എരിഞ്ഞേരി, കെ. എഫ് ഫ്രാൻസിസ്, സി. കെ ബിജോയ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഇൻകം ടാക്സ് സെമിനാർ നടത്തി
