സംസ്ഥാന സര്‍ക്കാരിന്റെ ഉജ്ജീവനം പദ്ധതിയിലുള്‍പ്പെടുത്തി വരവൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ കെ.എസ് വിനോദിന്റെ നവീകരിച്ച പെട്ടിക്കട വരവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി സുനിത ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെ ഉജ്ജീവനം പദ്ധതിയിലുള്‍പ്പെടുത്തി വരവൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ കെ.എസ് വിനോദിന്റെ നവീകരിച്ച പെട്ടിക്കട വരവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി സുനിത ഉദ്ഘാടനം ചെയ്തു. ഉജ്ജീവനം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്‍ അനുവദിച്ച 1,05,000 രൂപയില്‍ 50,000 രൂപ വിനിയോഗിച്ചാണ് പെട്ടിക്കട നവീകരിച്ചത്. തയ്യല്‍ മെഷീന്‍ വാങ്ങുന്നതിന് എസ്. സജിനയ്ക്ക് 25,000 രൂപയും, ടി.വി മിനിക്ക് കോഴിക്കൂട് നിര്‍മ്മാണത്തിന് 30,000 രൂപയും പദ്ധതിയുടെ ഭാഗമായി അനുവദിച്ചു.
ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ഹിദായത്തുള്ള അധ്യക്ഷനായി. അടിസ്ഥാന വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ യശോദ, ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിമല പ്രഹ്ലാദന്‍, കുടുംബശ്രീ സാമൂഹ്യ വികസനം ഉപസമിതി കണ്‍വീനര്‍ ടി.എ നസീമ, എം ഇ സി കെ.വി ജയ, വാര്‍ഡ് മെമ്പര്‍മാര്‍മാരായ പി.എസ് പ്രദീപ്, കെ. ജിഷ, വരവൂര്‍ പഞ്ചായത്ത് അസ്സിസ്റ്റന്റ് സെക്രട്ടറി എം.കെ ആല്‍ഫ്രെഡ്, കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ വി.കെ പുഷ്പ, ബ്ലോക്ക് കോ കോര്‍ഡിനേറ്റര്‍ കെ.വി ജ്യോതി, സാമൂഹ്യ വികസനം കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍ പി.ആര്‍ രമ്യ, എ ഡി എസ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.