ആളൂർ : മുരിയാട് സ്വദേശിയായ മുല്ലശ്ശേരി വീട്ടിൽ അജീഷ് 39 വയസ്, സുഹൃത്തായ രാജേഷ് 30 വയസ് എന്നിവരെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് ആശാരിമൂല സ്വദേശിയായ മാമ്പ്രക്കാരൻ വീട്ടിൽ ലിബിൻ 18 വയസ്, കല്ലേറ്റുംകര വടക്കുമുറി സ്വദേശിയായ വടക്കേടൻ വീട്ടിൽ ശിവൻ 19 വയസ്, കല്ലേറ്റുകര ആശാരിമൂല സ്വദേശികളായയ കന്നിമേൽ വീട്ടിൽ ഫ്ലെമിങ്ങ് 19 വയസ്, തുളുവത്ത് വീട്ടിൽ എറിക് 18 വയസ്, താഴെക്കാട് കുണ്ടുപാടം സ്വദേശിയായ പൂക്കില്ലത്തു വീട്ടിൽ നെബിൽ 18 വയസ് എന്നിവരെയാണ് ആളൂർ പോലീസ് അറസ്റ്റ് ചെയ്തത്.
05-04-2024 തിയ്യതി രാത്രിയിൽ കല്ലേറ്റുംകര വടക്കുമുറി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് കാവടിസെറ്റിൽ ഉന്തും തള്ളും പ്രശ്നങ്ങളും ഉണ്ടായത് ചോദ്യം ചെയ്ത് പറഞ്ഞയച്ചതിന്റെ വൈരാഗ്യത്താലാണ് ക്ഷേത്രത്തിന് മുൻവശം വെച്ച് 06-04-2025 തിയ്യതി പുലർച്ചെ 03.00 മണിയോടെ പ്രതികൾ മാരകായുധമായ കത്രിക കയ്യിൽ വെച്ച് അജീഷിനെയും രാജേഷിനെയും സംഘത്തെയും തടഞ്ഞുനിർത്തി ലിബിൻ അജീഷിനോട് നിന്നെ ഞാൻ തീർക്കുമെന്ന് പറഞ്ഞ് നെഞ്ചിന് നേരെ കുത്തുകയും അജീഷ് ജീവൻ രക്ഷിക്കുന്നതിന് വേണ്ടി വെട്ടിതിരിഞ്ഞ് ഒഴിഞ്ഞു മാറിയതിൽ പുറത്ത് കത്രിക കയറി മാരകമായി പരിക്ക് പറ്റുകയായിരുന്നു തുടർന്ന് ശിവൻ കൈകൊണ്ട് അജീഷിന്റെ ഇടത് കണ്ണിൽ ഇടിച്ചു പരിക്കേൽപ്പിച്ചു മറ്റുള്ള പ്രതികൾ അജീഷിന്റെ ദേഹത്തിന്റെ പല ഭാഗത്തും ഇടിച്ചും ചവിട്ടിയും പരിക്കേൽപ്പിക്കുകയും രാജേഷിന്റെ പുറത്ത് കത്രിക കൊണ്ട് കുത്തിയും ദേഹത്ത് ചവിട്ടിയും ഇടിച്ചും പരിക്കേൽപ്പിക്കുകയുമായിരുന്നു. ഈ കാര്യത്തിന് അജീഷിന്റെ പരാതിയിൽ ആളൂർ പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഈ കേസിലേക്ക് അന്വേഷണം നടത്തി വരവെ കല്ലേറ്റുംകരയിൽ നിന്നാണ് പ്രതികളെ ആളൂർ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ അഫ്സലും സംഘവും അറസ്റ്റ് ചെയ്തത്. ഫ്ലമിങ്ങിന് ആളൂർ പോലീസ് സ്റ്റേഷനിൽ 2025 ൽ ഗഞ്ചാവ് ബീഡി വലിച്ചതിന് ഒരു കേസുണ്ട്. എറിക്കിന് 2024 ൽ ചാലക്കുടി പോലീസ് സ്റ്റേഷനിലും, ആളൂർ പോലീസ് സ്റ്റേഷനിലും ഗഞ്ചാവ് ബീഡി വലിച്ചതിന് ഒരോ കേസുകളുണ്ട്. നെബിലിന് ആളൂർ പോലീസ് സ്റ്റേഷനിൽ 2024 ൽ കഞ്ചാവ് ബീഡി വലിച്ചതിന് ഒരു കേസുണ്ട്. ആളൂർ സബ്ബ് ഇൻസ്പെക്ടർ അഫ്സലിനെ കൂടാതെ സബ്ബ് ഇൻസ്പെക്ടർമാരായ സുമേഷ്, സുരേന്ദ്രൻ, ഗിരീഷ്, സിവിൽ പോലീസ് ഓഫിസർമാരായ സവീഷ് , ജിബിൻ ഹരികൃഷ്ണൻ,ബിലഹരി, ആഷിക്,എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ 5 പേരെയും റിമാന്റ് ചെയ്തു.