Channel 17

live

channel17 live

ഉദ്ഘാടനം കാത്ത് ചായ്പൻകുഴി ഹയർ സെക്കണ്ടറി സ്ക്കൂൾ ലാബ് കെട്ടിടം

ചായ്പൻകുഴി: 2022 ജനുവരിയിൽ നിർമ്മാണം ആരംഭിച്ച ചായ്പൻകുഴി ഹയർ സെക്കണ്ടറി സ്ക്കൂളിന് വേണ്ടി പുതുതായി നിർമ്മിച്ച ലാബ് കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രതീക്ഷിച്ച് നാട്ടുകാരും അദ്ധ്യാപകരും വിദ്ധ്യാർത്ഥികളും.നിർമ്മാണ ജോലി ആരംഭിച്ച ഘട്ടത്തിൽ തന്നെ നാല് മാസം ജോലി തടസ്സപ്പെട്ടു.ഹയർ സെക്കണ്ടറി സ്ക്കളിനോട് ചേർന്ന് തന്നെയാണ് ലാബ് കെട്ടിടത്തിന്റെയും നിർമ്മാണം തുടങ്ങിയത്.ജില്ല പഞ്ചായത്തിന്റെ കീഴിലുളള സ്ക്കുളിൽ മൂന്ന് നിലയിലായി ഒബത് മുറികൾ നർമ്മിക്കുന്നതിന് ഒരു കോടിരൂപയാണ് വകയിരുത്തിയത്.ആറ് അടി താഴ്ചയിൽ ബീം വാർത്ത് മൂന്ന് അടി ഉയരത്തിൽ കരിങ്കല്ല് കെട്ടി ഒരടി ഉയരത്തിൽ ബെൽറ്റ് വാർക്കുന്നതിന് മുമ്പായി നിർമ്മാണം തടസ്സപ്പെട്ടു.
ലാബ് നിർമ്മിക്കുന്നസ്ഥലം പരിതസ്ഥിതി പ്രദേശമാണോ എന്നും ഭൂകമ്പ ബാധിത പ്രദേശമാണോ എന്നുമുളള കിഫ്ബിയുടെ അന്വേഷണമാണ് നിർമ്മാണത്തിന് തടസം നേരിട്ടത്.ഇതിന് കോടശേരി പഞ്ചായത്ത് മറുപടി നല്കി നാല് മാസത്തോളം കാത്തിരിക്കേണ്ടി വന്നു.മുടങ്ങികിടന്ന ലാബ് കെട്ടിട നിര്‍മ്മാണം പുന:രാരംഭിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് പീലാർമുഴി വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എം.ജോസ് ചാലക്കുടി ബ്ലോക്ക് മെബർ സി.വി. ആന്റണി.എന്നിവർ എം.എൽ.എ സനീഷ് കുമാർ ജോസഫ് വഴി കിഫ്ബി ചെയർമാനോടാവശൃപ്പെട്ടതിനെ തുടർന്നാണ് വീണ്ടും അനുമതി ലഭിച്ചത്.
ഇപ്പോൾ എല്ലാ നിര്‍മ്മാണ ജോലികളും പൂർത്തിയായിട്ട് രണ്ട് മാസം കഴിഞ്ഞു.സ്ക്കൂൾ അദ്ധ്യായം വർഷം അവസാനിക്കുന്നതിന് മുമ്പായി ലാബ് കെട്ടിടം വിദ്യാർത്ഥികൾക്കായി തുറന്ന് കൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശൃം.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!