Channel 17

live

channel17 live

ഉന്നതവിജയികളെ ആദരിച്ചു

തുമ്പൂർ :തുമ്പൂർ സർവീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ SSLC പ്ലസ് ടൂ പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ചവരെ അനുമോദിച്ചു. അനുമോദന പരിപാടിയുടെ ഉദ്ഘാടനവും സമ്മാനദാനവും തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെൻസി ബിജു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ യൂസഫ് കൊടകര പറമ്പിൽ, വനിതാ സഹകരണ ബാങ്ക് പ്രസിഡണ്ട് സജിതാ ഷേബർ, അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കൺവീനർ ടി.എസ് സജീവൻ, അംഗങ്ങളായ എം.സി. സുരേഷ് മണപറമ്പിൽ, ലിജോ ലൂവിസ് പുല്ലൂക്കര , സെക്രട്ടറി കെ.എസ് മനോജ് എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി. ജനറൽ കൺവീനർ ഭാഷ്യം മണപറമ്പിൽ സ്വാഗതവും, ബ്രാഞ്ച് മാനേജർ മോളി ജോഷി നന്ദിയും പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!