Channel 17

live

channel17 live

ഉന്നതി സ്റ്റുഡന്റ്‌സ് ക്ലബ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു

ചേലക്കര ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്രവേശനോത്സവവും എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള അനുമോദനവും ഉന്നതി സ്റ്റുഡന്റ്‌സ് ക്ലബ് സംസ്ഥാനതല ഉദ്ഘാടനവും പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.

2015-16 ആദ്യ എസ്.എസ്.എല്‍.സി ബാച്ച് മുതല്‍ തുടര്‍ച്ചയായി എട്ടാം വര്‍ഷവും 100 ശതമാനം വിജയം കൈവരിച്ച സ്‌കൂളാണ് ചേലക്കര ഗവ. മോഡല്‍ റെസിഡന്‍ഷ്യല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍. ഇപ്രാവിശ്യം പരീക്ഷ എഴുതിയ 18 വിദ്യാര്‍ഥികളും ഉന്നതപഠനത്തിന് യോഗ്യരായി. എട്ട് പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ല്‌സ നേടി. പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി രൂപീകരിക്കുന്ന സംവിധാനമാണ് ഉന്നതി ക്ലബ്. എസ്.എസ്.എല്‍.സി വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണവും, പഠനോപകരണ വിതരണവും മന്ത്രി നിര്‍വഹിച്ചു.

പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എ അഷ്‌റഫ് അധ്യക്ഷനായി. തിരുവില്വാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പത്മജ, പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍ ആശാദേവി, തിരുവില്വാമല ഗ്രാമപഞ്ചായത്ത് അംഗം സ്മിത സുകുമാരന്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഉഷ കെ നായര്‍, പി.ടി.എ പ്രസിഡന്റ് പി വിജയന്‍, ഹെഡ്മിസ്ട്രസ് വി. ഷൈമ, സീനിയര്‍ സൂപ്രണ്ട് പി ആര്‍ സജില്‍ കുമാര്‍, സ്റ്റാഫ് സെക്രട്ടറി കെ കുമാരന്‍, സ്‌കൂള്‍ ലീഡര്‍ സി കെ നിഷാല്‍ കൃഷ്ണ എന്നിവര്‍ സംബന്ധിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!