കുഴൂർ ഗ്രാമപഞ്ചായത്ത് 2023 -2024 സാമ്പത്തിക വർഷത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷികാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത്പ്രസിഡൻ്റ് സാജൻ കൊടിയൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു.
വൈസ് പ്രസിഡൻ്റ് രജനി മനോജ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മറ്റി അദ്ധ്യക്ഷ ബിജിവിത്സൺ, മെമ്പർമാരായ സേതുമോൻ ചിറ്റേത്ത്, നന്ദിത വിനോദ് ,സുധദേവദാസ്, റോസ്മി രാജു, l CDS സൂപ്പർവൈസർ ഡിനി വിൻസൻ്റ് തുടങ്ങിയവർ പങ്കെടുത്തു.
ഉപകരണങ്ങൾ വിതരണം ചെയ്തു
