Channel 17

live

channel17 live

ഉപജില്ലാ കലോത്സവം ലോഗോ പ്രകാശനം

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നിർവഹിച്ചു.

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നിർവഹിച്ചു . നവംബർ 14,15,16,17 തീയതികളിലായി ആനന്ദപുരം ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്ക്കൂളിൽ വച്ചാണ് കലോത്സവം സംഘടിപ്പിക്കുന്നത് . മുരിയാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ യു വിജയനും കലോത്സവം പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ശ്രീജിത്ത് പട്ടത്തും ചേര്‍ന്ന് ലോഗോ വിദ്യാര്‍ഥികള്‍ക്ക് കൈമാറിക്കൊണ്ടാണ് പ്രകാശനം നിര്‍വഹിച്ചത്. ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സരിത സുരേഷ് , പഞ്ചായത്ത് മെമ്പര്‍മാരായ എ എസ് സുനില്‍കുമാര്‍ ,നിജി വത്സൻ, ജിനി സതീശന്‍, നിത അർജ്ജുനൻ, മാനേജ്മെൻറ് പ്രതിനിധി എ എൻ വാസുദേവന്‍ , വികസന സമിതി കൺവീനർ എൻ എൻ രാമന്‍, ട്രഷറർ ഷാജി എം ജെ, പ്രിൻസിപ്പാൾ ബി സജീവ്, പബ്ലിസിറ്റി കണ്‍വീനര്‍ ഡോ എസ് എൻ മഹേഷ് ബാബു, പി റ്റി എ പ്രതിനിധികള്‍ , വിവിധ സബ് കമ്മിറ്റി കൺവീനർമാർ, സ്റ്റാഫ് പ്രതിനിധികള്‍ , വിദ്യാർത്ഥി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. സെൻറ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഇരിങ്ങാലക്കുടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഷെബിൻ ഷോബിയാണ് ലോഗോ ഡിസൈൻ ചെയ്തത്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!