സ്കൂൾ ഉപജില്ലാ തല നീന്തൽ മത്സരത്തിൽ തുടർച്ചയായ രണ്ടാം വർഷവും ഉപജില്ലാ ചാമ്പ്യൻ പദവി കരസ്ഥമാക്കിയ വെറ്റിലപ്പാറ ജി.എച്ച്.എസ്.സ്കൂളിലെ ഇരുപത്തിയൊന്ന് വിദ്യാർത്ഥികളെ അതിരപ്പിള്ളി വികസന സമിതി മൊമൻ്റോ നൽകി സ്വീകരിച്ചു.
ഉപജില്ലാ നീന്തൽ ചാമ്പ്യന്മാരെ അനുമോദിച്ചു. സ്കൂൾ ഉപജില്ലാ തല നീന്തൽ മത്സരത്തിൽ തുടർച്ചയായ രണ്ടാം വർഷവും ഉപജില്ലാ ചാമ്പ്യൻ പദവി കരസ്ഥമാക്കിയ വെറ്റിലപ്പാറ ജി.എച്ച്.എസ്.സ്കൂളിലെ ഇരുപത്തിയൊന്ന് വിദ്യാർത്ഥികളെ അതിരപ്പിള്ളി വികസന സമിതി മൊമൻ്റോ നൽകി സ്വീകരിച്ചു.ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ലിസ്സി എൽ .എം സ്വാഗതo പറയുകയും സമിതി പ്രസിഡൻ്റ് ആൻ്റോ പുളിക്കൻ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു.വിദ്യാർത്ഥികൾക്ക് പരിശീലനo നൽകിയ അനിൽകുമാർ പി ഡി യ്ക്കും പരിശീലനത്തിനായി സഹായങ്ങൾ ചെയ്ത അദ്ധ്യാപകൻ കെ.എം.റഷീദിനും ഉപഹാരങ്ങൾ നൽകി. സമിതി സെക്രട്ടറി നന്ദകുമാർ കളരിക്കൽ, വൈസ് പ്രസിഡൻ്റ് പദ്മനാഭൻ കോർമാത്ത്, സമിതി കമ്മിറ്റി മെമ്പർമാരായ തമ്പി പൈനാടത്ത്, രാജേന്ദ്രൻ ആർ ,സ്കൂൾ പി.ടി.എ.പ്രസിഡൻ്റ് റൈനി റാഫി, ഷൈജു കെ. ഡി എന്നിവരും ആശംസകൾ അറിയിച്ച് സംസാരിച്ചു.