Channel 17

live

channel17 live

ഉപജില്ല ശാസ്ത്രോത്സവം സമാപിച്ചു. എൽ.എഫ് സി. എച്ച്. എസ്. ന് ഓവറോൾ കിരീടം

ഇരിങ്ങാലക്കുട: വിദ്യഭ്യാസ ഉപജില്ല ശാസ്ത്രോത്സവത്തിൽ എൽ.എഫ്. സി. എച്ച് എസ് . ഓവറോൾ കിരീടം കരസ്ഥമാക്കി ‘ നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ രണ്ടാം സ്ഥാനം നേടി. രണ്ട് ദിവസങ്ങളിലായി നടന്ന ശാസ്ത്രോത്സവത്തിൻ്റെ സമാപന സമ്മേളനം എസ്. എൻ.ഹയർ സെക്കണ്ടറി സ്കൂളിൽ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി സമ്മാന വിതരണം നിർവ്വഹിച്ചു. ജില്ല പഞ്ചായത്ത് മെമ്പർ ഷീല അജയഘോഷ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കിഷോർ പി.ടി. ,നഗരസഭ കൗൺസിലർ അൽഫോൻസ തോമസ്, സി. ജീസ് റോസ് , ജെയ്സൺ വെള്ളാട്ടുകര , പ്രധാന അധ്യാപിക അജിത പി.എം., ഉപജില്ല ഓഫീസർ ഡോ. എം.സി. നിഷ എന്നിവർ പ്രസംഗിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!