Channel 17

live

channel17 live

ഉമ്മൻചാണ്ടിയുടെ നാൽപ്പതാം ഓർമ്മദിനം : കോൺഗ്രസ് സ്നേഹസന്ദേശ ദിനമായി ആചരിച്ചു

ഉമ്മൻചാണ്ടിയുടെ നാൽപ്പതാം ഓർമ്മദിനത്തിനു നാൽപ്പത് പേർക്ക് ഓണകിറ്റ് വിതരണം ചെയ്ത് കോൺഗ്രസ് പ്രവർത്തകരുടെ ശ്രദ്ധാഞ്ജലി.

ആനന്ദപുരം: ഉമ്മൻചാണ്ടിയുടെ നാൽപ്പതാം ഓർമ്മദിനത്തിനു നാൽപ്പത് പേർക്ക് ഓണകിറ്റ് വിതരണം ചെയ്ത് കോൺഗ്രസ് പ്രവർത്തകരുടെ ശ്രദ്ധാഞ്ജലി. കോൺഗ്രസ് മുരിയാട് മണ്ഡലം ഒന്നാം വാർഡ് കമ്മിറ്റിയാണ് മുൻ മുഖ്യമന്ത്രിയുടെ ഓർമ്മദിനം സ്നേഹസന്ദേശ ദിനമായി ആചരിച്ചത്. ഡി സി സി സെക്രട്ടറി സോണിയ ഗിരി ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് ജോമി ജോൺ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എം എൻ രമേശ് മുതിർന്ന തൊഴിലാളികളെ ആദരിച്ചു.

കോൺഗ്രസ് നേതാക്കളായ എൻ എൽ ജോൺസൺ, ഐ ആർ ജെയിംസ്, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മോളി ജേക്കബ്, പഞ്ചായത്തംഗങ്ങളായ ശ്രീജിത്ത് പട്ടത്ത്, നിത അർജുനൻ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി എബിൻ ജോൺ, ശാലിനി ഉണ്ണികൃഷ്ണൻ, സതി പ്രസന്നൻ, കെ കെ ചന്ദ്രശേഖരൻ, സെബാസ്റ്റ്യൻ ഫ്രാൻസിസ്, ഷിജു പോൾ എന്നിവർ പ്രസംഗിച്ചു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!