പൂമംഗലം : പൂമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികഅനുസ്മരണം മുൻ പഞ്ചായത്ത് പ്രസിഡന്റ് adv ജോസ് മൂഞ്ഞേലി ഉത്ഘാടനം ചെയ്തു കല്പറമ്പ് സെന്ററിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ മണ്ഡലം വൈസ് പ്രസിഡന്റ് യു ചന്ദ്രശേഖരൻ അദ്യക്ഷനായി, കാട്ടൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ടി എസ് പവിത്രൻ അനുസ്മരണപ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പർ ജൂലി ജോയ്, നിക്സൺ വര്ഗീസ്, വി ആർ ഗംഗാധരൻ, ജോബി ഊക്കൻ, സേതുമാധവമേനോൻ എന്നിവർ പ്രസംഗിച്ചു ഛായ ചിത്രത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി.
ഉമ്മൻ ചാണ്ടി അനുസ്മരണം
