Channel 17

live

channel17 live

ഉമ്മൻ ചാണ്ടി അനുസ്‌മരണ സമ്മേളനം മാളയിൽ

മാള: മാള ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് അനുസ്‌മരണ സമ്മേളനം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ എസ് വിജയൻ അധ്യക്ഷത വഹിച്ച യോഗo കെ പി സി സി സെക്രട്ടറി എ പ്രസാദ്‌ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജിൻഷാദ് ജിന്നാസ് അനുസ്മരണ പ്രഭാഷണം നടത്തി.ഡി സി സി ജനറൽ സെക്രട്ടറിമാരായ വി എ അബ്‌ദുൽ കരീം, എ എ അഷ്‌റഫ് എന്നിവർ മുൻ മുഖ്യമന്ത്രിയെ അനുസ്മരിച്ചു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഹക്കീം ഇഖ്ബാൽ, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ഔസേപ്പച്ചൻ ജോസ് ആശംസകൾ നേർന്നു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!