വയനാടിലെ ദുരിത ബാധിതർക്കായി ഗ്രന്ഥശാല പ്രവർത്തകർ നിർമിച്ചു നൽകുന്ന 13 വീടുകളുടെ ധനശേഖരണാർത്ഥം വെണ്ണൂർ അക്ഷര ഗ്രാമീണ വായനശാല സമാഹരിച്ച 2,22,456 രൂപ ലൈബ്രറി കൗൺസിലിന് കൈമാറി.സംസ്ഥാന ലൈബ്രററി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം തങ്കം ടീച്ചർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വായനശാല പ്രസിഡൻ്റ് വിയോ വർഗ്ഗീസ് അദ്ധ്യക്ഷനായി.യു. കെ. പ്രഭാകരൻ, കെ.എൻ. ഭരതൻ, ഐ. ബാലഗോപാലൻ , സി.ഡി. പോൾസൺ, വെണ്ണൂർ സെൻ്റ്. മേരീസ് പള്ളി വികാരി ഫാ:ഡോ. ജോജോ തൊടു പറമ്പിൽ, മാള ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോർജ്ജ് ഊക്കൻ, അന്നമനട ഗ്രാമപഞ്ചായത്ത് മെമ്പർ സുനിത സജീവൻ, തുടങ്ങിയവർ സംസാരിച്ചു.സെക്രട്ടറി സി.ജി. ജിതിൻ സ്വാഗതവും വായനശാല വൈസ് പ്രസിഡന്റ് രാജുവർഗീസ് പ്ലാക്കൽ യോഗത്തിന് നന്ദിയും പറഞ്ഞു.
ഉള്ള് പൊട്ടിയവരുടെഉള്ളം നിറച്ചു വെണ്ണൂർ
