Channel 17

live

channel17 live

ഉഷസ്സ് അംഗനവാടിയ്ക്ക് പുതിയ കെട്ടിടം

പാറളം ഗ്രാമപഞ്ചായത്തിലെ പള്ളിപ്പുറത്തെ 91-ാം നമ്പര്‍ ഉഷസ്സ് അംഗനവാടിയുടെ പുതിയ കെട്ടിടം സി സി മുകുന്ദന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

പാറളം ഗ്രാമപഞ്ചായത്തിലെ പള്ളിപ്പുറത്തെ 91-ാം നമ്പര്‍ ഉഷസ്സ് അംഗനവാടിയുടെ പുതിയ കെട്ടിടം സി സി മുകുന്ദന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംജിഎന്‍ആര്‍ഇജിഎസ്, ശിശുക്ഷേമ വകുപ്പ്, ജില്ലാ പഞ്ചായത്ത്, പഞ്ചായത്ത് എന്നീ വകുപ്പുകളുടെ തുക ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.

പള്ളിപ്പുറത്ത് നടന്ന ചടങ്ങില്‍ പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബിത സുഭാഷ് അധ്യക്ഷത വഹിച്ചു. ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ രാധാകൃഷ്ണന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗം ഷീന പറയങ്ങാട്ടില്‍ എന്നിവര്‍ മുഖ്യാതിഥികളായി. വൈസ് പ്രസിഡന്റ് ആശ മാത്യൂസ്, പാറളം ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ പ്രമോദ്, ജെയിംസ് പി പോള്‍, വിദ്യ നന്ദനന്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയര്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ഡാലി ബിനോയ് സ്വാഗതവും ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് സിഡിപിഒ സി പ്രീത നന്ദിയും പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!