ഊരകം: സെൻറ് ജോസഫ്സ് പള്ളിയിൽ പുതിയതായി പണികഴിപ്പിച്ച ഇടവക കാര്യാലയത്തിന്റെയും വൈദിക മന്ദിരത്തിന്റെയും ആശീർവാദവും ഉദ്‌ഘാടനവും ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ നിർവഹിച്ചു. വികാരി ഫാ. ആൻഡ്രൂസ് മാളിയേക്കൽ, നിർമാണ കമ്മിറ്റി കൺവീനർ ആന്റണി എൽ. തൊമ്മന, സെക്രട്ടറി തോമസ് തത്തംപിള്ളി എന്നിവർ പ്രസംഗിച്ചു.
രൂപത വികാരി ജനറൽമാരായ മോൺ.ജോസ് മഞ്ഞളി, മോൺ.ജോസ് മാളിയേക്കൽ, മോൺ.വിൽസൺ ഈരത്തറ, ചാൻസലർ ഫാ. കിരൺ തട്ട്ള, മുൻ വികാരിമാരായ ഫാ.പോൾ എ.അമ്പൂക്കൻ, ഫാ.ആന്റോ തച്ചിൽ, ഫാ.പോളി കണ്ണൂക്കാടൻ, ഫാ.ജോസ് പുല്ലൂപ്പറമ്പിൽ, ഇടവക വൈദിക പ്രതിനിധി ഫാ.ഗ്ലഫിൻ കൂള, ഡിഡിപി കോൺവെന്റ് സുപ്പീരിയർ മദർ ശാലിൻ മരിയ, കൈക്കാരന്മാരായ ജോൺസൺ കൂള , ജോൺസൺ പൊഴോലിപറമ്പിൽ, ജോർജ് തൊമ്മാന, നിർമാണ കമ്മിറ്റി കോ ഓർഡിനേറ്റർ പി.എൽ.ജോസ് എന്നിവർ പങ്കെടുത്തു.ഫോട്ടോ ക്യാപ്ഷൻ ഊരകം സെൻറ് ജോസഫ്സ് പള്ളിയിൽ പുതിയതായി പണികഴിപ്പിച്ച ഇടവക കാര്യാലയത്തിന്റെയും വൈദിക മന്ദിരത്തിന്റെയും ആശീർവാദവും ഉദ്‌ഘാടനവും ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ നിർവഹിക്കുന്നു.
ഊരകം പള്ളിയിൽ ഇടവക കാര്യാലയം ആശീർവദിച്ചു
