Channel 17

live

channel17 live

ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേള ചലച്ചിത്രപ്രവർത്തകൻ ജിജോയ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : സെൻറ് ജോസഫ്സ് കോളേജ് (ഓട്ടോണോമസ് ) സംഘടിപ്പിക്കുന്ന “ഋതു” പരിസ്ഥിതി ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര പ്രവർത്തകനും കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ ആർട്സ് ആൻഡ് സയൻസ് ഡയറക്ടറുമായ പി.ആർ ജിജോയ് നിർവഹിച്ചു. പരിസ്ഥിതി ചലച്ചിത്രോത്സവങ്ങൾ മനുഷ്യൻ്റെ നന്മ കൂടിയാണ് പുറത്തു കൊണ്ടുവരുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലസി അധ്യക്ഷത വഹിച്ചു. ഐ എഫ് എഫ് ടി ഡയറക്ടർ ചെറിയാൻ ജോസഫ്, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി രക്ഷാധികാരി പി കെ ഭരതൻ, സംവിധായകനും പീച്ചി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡനുമായ പ്രഭു മെൻസ് സന, ചലച്ചിത്രനിരൂപകൻ രാജ് നാരായണൻ, മലയാളവിഭാഗം അധ്യാപികയും ചലച്ചിത്രമേള സംഘാടകയുമായ ശ്രീമതി ലിറ്റി ചാക്കോ എന്നിവർ സംസാരിച്ചു.
പീച്ചി വൈൽഡ് ലൈഫ് ഡിവിഷൻ, ഐ എഫ് എഫ്ടി, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ചലച്ചിത്ര മേളയിൽ തുടർന്ന് ഡോക്യുമെന്റെറികളും ചലച്ചിത്രങ്ങളും പ്രദർശിപ്പിച്ചു. സംവിധായകരായ സീന ആന്റണി, പ്രഭു മെൻസ് സന, ഷബീർ തുറയ്ക്കൽ, സജീദ് നടുത്തൊടി തുടങ്ങിയവരുമായി ചർച്ച നടന്നു.ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഭാരവാഹിയായ പി.കെ ഭരതൻ മാസ്റ്റർ, മുൻസിപ്പൽ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ, കൃഷിഭവൻ അസിസ്റ്റൻ്റ് ഡയറക്ടർ ശ്രീമതി മിനി എസ്, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പ്രസിഡണ്ട് ശ്രീമതി സുധ ദിലീപ് എന്നിവർ സംവിധായകരെ ആദരിച്ചു. രഞ്ജിത്ത് മാധവൻ്റെ ഫൈൻ ആർട് ഫോട്ടോഗ്രഫിപ്രദർശനം, ഡോ.സന്ദീപ് ദാസിൻ്റെ കോൾ ഓഫ് വൈൽഡ് എന്ന ഫോട്ടോ പ്രദർശനം, സ്റ്റോൺ ഏജ് ശിലാ പ്രദർശനം, ആയുർവേദ മെഡിക്കൽ ക്യാമ്പ്, ബുക്ക് ഫെയർ, നാടൻ ഭക്ഷണമേള, നാട്ടു കളികൾ, ഇ-വേസ്റ്റ് ആർട്ട്, പ്ലാസ്റ്റിക് വേസ്റ്റ് ആർട്ട്, റീൽ മത്സരം, വൺ ഷോട്ട് സിനിമ മത്സരം , ഫോട്ടോഗ്രഫി മത്സരം, വിത്തു കൊട്ട, വിത്തു പ്രദർശനം, സസ്യ പ്രദർശനവും വിൽപനയും, മൈക്രോ ഗ്രീൻ പ്രദർശനം, ചൂലുഴിയൽ മത്സരം തുടങ്ങി വിവിധ പരിപാടികൾ കാമ്പസിൻ്റെ പല വേദികളിലായി നടന്നു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!