എംസിഎഫില്‍ സ്ഥാപിച്ച ബെയ്ലിംഗ് മെഷീന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ് മോഹനന് നിര്‍വഹിച്ചു.
ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തില്‍ എംസിഎഫില്‍ ബെയ്ലിംഗ് മെഷീന് സ്ഥാപിച്ചു. 2023-24 വാര്‍ഷിക പദ്ധതിയില്‍ 4 ലക്ഷം രൂപ വകയിരുത്തിയാണ് മെഷിന് സ്ഥാപിച്ചിരിക്കുന്നത്. എംസിഎഫില്‍ സ്ഥാപിച്ച ബെയ്ലിംഗ് മെഷീന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ് മോഹനന് നിര്‍വഹിച്ചു.
21 വാര്‍ഡുകളില്‍ നിന്നും 30 അംഗ ഹരിത കര്‍മ്മസേന മാസംതോറും ശേഖരിക്കുന്ന 10 ടണ്ണില്‍പ്പരം പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ബെയ്ലിംഗ് മെഷീന് മുഖേന പ്രസ്സ് ചെയ്തു ചുരുങ്ങിയ സ്ഥല സൗകര്യത്തില്‍ സൂക്ഷിക്കുന്നതിനും ചെലവു കുറഞ്ഞ രീതിയില്‍ മാലിന്യം ട്രാന്‍സ്പോര്‍ട്ട് ചെയ്യാനും സാധിക്കും.
ചടങ്ങില്‍ വികസനകാര്യ ചെയര്മാന് അയ്യൂബ് കെ.എ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി.സി ജയ, വാര്‍ഡ് മെമ്പര്‍ പി.യു കൃഷ്ണേന്ദു, സി ഡി എസ് ചെയര്‍പേഴ്സണ്‍ ആമിന അന്‍വര്‍, ജൂനിയര്‍ സൂപ്രണ്ട് ജയകുമാര്‍, ഐ ആര് ടി സി കോര്‍ഡിനേറ്റര്‍ നീതു, അസിസ്റ്റന്റ് സെക്രട്ടറി അബ്ദുള്ള ബാബു, വി ഇ ഒ സെറീന, എല്‍.എസ് അഖില്‍, ശ്രീലക്ഷ്മി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സഫീഗ, രാധാമണി, സ്മിത തുടങ്ങിയവര്‍ പങ്കെടുത്തു.