കൊടുങ്ങല്ലൂർ : പുല്ലൂറ്റ്:- കെ പി എം എസ് സംസ്ഥാന സംഘടന സെക്രട്ടറിയും രാഷ്ട്രീയ രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന എം.കെ.ചാത്തപ്പൻ 30-ാം ചരമവാർഷികത്തിൻ്റെ ഭാഗമായി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.ചടങ്ങിൽ വച്ച് പഠനോപകരണ വിതരണവും, തിരക്കഥാകൃത്തും, സംവിധായകനുമായ ബാബു അത്താണിയെ ആദരിക്കുകയും ചെയ്തു. കെ പി എം എസ് കൊടുങ്ങല്ലൂർ യൂണിയൻ പ്രസിഡൻ്റ് ശരവണൻ പാറാശേരി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ട്രഷറർ സി.എ.ശിവൻ ഉത്ഘാടനം ചെയ്തു.സംഘടന സെക്രട്ടറി ലോചനൻ അമ്പാട്ട് അനുസ്മരണ പ്രഭാഷണം നടത്തി.ഇ. കെ.മോഹൻദാസ്, പി.സി.വേലായുധൻ, പി.കെ.ശിവൻ, അജിത കൃഷ്ണൻ, വത്സല നന്ദനൻ, പി.സി. ബാബു, എം.സി.അജയഘോഷ്, കെ.വി.സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
എം.കെ.ചാത്തപ്പൻ അനുസ്മരണം നടത്തി
