Channel 17

live

channel17 live

എം ഡി എം എയുമായി യുവാവിനെ പിടികൂടി

അന്നമനട കല്ലൂര്‍ വലിയവീട്ടില്‍ ഫുവാദ് (33) നെയാണ് മാള പോലീസ് കസ്റ്റഡിയിലെടുത്തത്.

മാളഃ എം ഡി എം എയുമായി യുവാവിനെ പിടികൂടി. അന്നമനട കല്ലൂര്‍ വലിയവീട്ടില്‍ ഫുവാദ് (33) നെയാണ് മാള പോലീസ് കസ്റ്റഡിയിലെടുത്തത്. രണ്ട് ഗ്രാം എം ഡി എം എ സഹിതമാണ് കല്ലൂർ ചൂണ്ടാണിക്കടവ് എന്ന സ്ഥലത്ത് നിന്ന് ഇയാളെ മാള പോലീസ് പിടികൂടിയത്. മാള എസ് എച്ച് ഒ സജീൻ ശശിയുടെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ മാരായ നീൽ ഹെക്ടർ ഫെർണ്ണാണ്ടസ്, സി കെ സുരേഷ്, പോലീസുകാരായ അഭിലാഷ്, ജിജിൽ, ഹോംഗാർഡ് വിനോദ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!