സോഷ്യലിസ്റ്റ് നേതാവും മികച്ച കര്‍ഷകനുമായിരുന്ന എം.സി. ആഗസ്തിയുടെ അഞ്ചാമത് ചരമ വാര്‍ഷിക ദിനത്തില്‍ ചാലക്കുടിയില്‍ നടന്ന അനുസ്മരണ സമ്മേളനം റവന്യു മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യുന്നു.
ചാലക്കുടി: പൊതു പ്രവര്‍ത്തകര്‍ പരിസ്ഥിതി സംരക്ഷകര്‍ കൂടിയാകണമെന്ന് റവന്യു മന്ത്രി കെ. രാജന്‍ പറഞ്ഞു. സോഷ്യലിസ്റ്റ് നേതാവും മികച്ച കര്‍ഷകനുമായിരുന്ന എം.സി. ആഗസ്തിയുടെ അഞ്ചാമത് ചരമ വാര്‍ഷിക ദിനത്തില്‍ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. വയനാട്ദുരന്തം തരുന്ന പാഠങ്ങള്‍ വളരെ വലുതാണ്. അപകടം നടന്ന ഉടന്‍ ദുരന്തമുഖം നേരിട്ടു കാണേണ്ടി വന്നത് വലിയ വേദനയും മനോവിഷമവും ഉണ്ടാക്കിയ സന്ദര്‍ഭങ്ങളായിരുന്നു-മന്ത്രി പറഞ്ഞു. ഔദ്യോഗിക ജിവിതത്തിനൊപ്പം മേഴ്‌സി കോപ്‌സ് എന്ന പേരില്‍ സമൂഹിക സേവന പ്രസ്ഥാനം മുന്നോട്ടു കൊണ്ടു പോകുന്ന കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.എസ്. സുദര്‍ശന് എം.സി. ആഗസ്തി സ്മാരക പുരസ്‌ക്കാരം മന്ത്രി സമ്മാനിച്ചു. അനുസ്മരണ കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് വി.ഐനിക്കല്‍ അധ്യക്ഷനായി. വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകാപരമായ നേതൃത്വം നല്കിയ മന്ത്രി കെ. രാജനെ ചടങ്ങില്‍ ആദരിച്ചു. സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ കെ.കെ. ഗീതാകുമാരി ഉപഹാരം നല്കി. ആര്‍.ജെ.ഡി. സംസ്ഥാന ജനറല്‍ സെക്രട്ടറി യൂജിന്‍ മോറേലി, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മാനേജര്‍ ഫാ: ജോയ് പീണിക്കപറമ്പന്‍, ആര്‍.ജെ.ഡി. ജില്ലാ പ്രസിഡന്റ് ജെയ്‌സണ്‍ മാണി, പരിയാരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡെസ്റ്റിന്‍ താക്കോല്‍ക്കാരന്‍, അംഗം ആനി ജോയി, ഷാജു പുത്തൂര്‍, കെ.എസ്. അശോകന്‍, വി.ഒ. പൈലപ്പന്‍, വി.എം. ടെന്‍സണ്‍, ജോയ്മൂത്തടന്‍, എന്‍. കുമാരന്‍, സിബി കെ. തോമസ്, ജോസ് പൈനാടത്ത്, സി.എ. തോമസ് എന്നിവര്‍ പ്രസംഗിച്ചു.