എക്‌സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. പ്രതികളായ അരുവിക്കര ചെറിയ കോന്നി ദേശത്ത് കട്ടാരകുഴി വീട്ടിൽ ആൽബിൻ (19 വയസ്സ്) , പുത്തൻച്ചിറ, പിണ്ടാണി , പനങ്ങായി വീട്ടിൽ മുഹമ്മദ് സാലിഹ് (18 വയസ്സ്,) എന്നിവരെ ഇന്ന് 06.03.2025 ന് മാള പോലീസ് അറസ്റ്റ് ചെയ്തു. ഈ സംഭവത്തിൽ രണ്ട് പേരെ നേരത്തേ മാള പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മാള പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന വടമ എക്സൈസ് റേഞ്ച് ഓഫീസിലെ ഗ്രേഡ് അസിസ്റ്റൻ്റ് ഇൻസ്പെക്ടറായി പ്രവർത്തിയെടുത്തു വരുന്ന പ്രിൻസനും, എക്സൈസ് പാർട്ടിയും ലഹരിയുടെ ഉപയോഗവും വിപണനവും തടയുന്നതിൻ്റെ ഭാഗമായി 21.01.2025 ന് പുത്തൻചിറ കണ്ണികുളങ്ങര പ്രദേശത്ത് പട്രോളിംഗ് ഡ്യൂട്ടി ചെയ്യുന്ന സമയം കണ്ണികുളങ്ങരയിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഇരുചക്രവാഹനത്തിലിരുന്നിരുന്ന നാലു യുവാക്കളെ ചോദ്യം ചെയ്യുകയും, അവരുടെ കൈവശമുണ്ടായിരുന്ന ബാഗുകൾ പരിശോധിക്കാൻ ശ്രമിച്ച സമയം, തങ്ങൾക്കെതിരെ കേസെടുത്തു കൊള്ളാൻ ആക്രോശിച്ചു കൊണ്ട് കൈവശമുണ്ടായിരുന്ന സ്ക്രൂ ഡ്രൈവർ പോലുള്ള ഉപകരണം കൊണ്ട് പ്രതികൾ എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും, ആക്രമിക്കാൻ ശ്രമിക്കുകയും, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപെടുത്തുകയും ചെയ്തതിനാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിലെ രണ്ട് പ്രതികളായ അസിൻ, മുഹമ്മദ് ഷാഫി എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. ഈ സംഭവത്തിനു ശേഷം ഒളിവിൽ പോയ ബാക്കി പ്രതികളായ ആൽബിനും മുഹമ്മദ് സാലിഹും തമിഴ്നാട്ടിലെത്തി കോയമ്പത്തൂർ പോലിസ് സബ്ബ് ഇൻസ്പെക്ടറെ കത്തി കൊണ്ട് കുത്തിയ കേസിൽ അറസ്റ്റിലാകുകയും അവിടുത്തെ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞു വരുമ്പോഴാണ് മാള പോലിസ് ഇവരെ കസ്റ്റഡിൽ വാങ്ങുന്നതും ഈ കേസിലേക്ക് അറസ്റ്റ് ചെയ്യുന്നതും. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. B. കൃഷ്ണകുമാർ IPS ൻ്റെ നിർദേശപ്രകാരം, മാള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജിൻ ശശി, സബ്ബ് ഇൻസ്പെക്ടർമാരായ ശ്രീനി കെ. കെ, സി. കെ സുരേഷ് പോലീസ് ഉദ്യോഗസ്ഥരായ സനേഷ്, ജിജീഷ്, രാഗിൻ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നത്.
എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ
