തൃശ്ശൂർ എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന്റെ ലഹരി വർജ്ജന മിഷനായ “നശാമുക്ത് ഭാരത് അഭിയാനുമായി” ചേർന്ന് ജില്ലയിലെ എക്സൈസ് വിമുക്തി പരിശീലകർക്കും കോർഡിനേറ്റർമാർക്കും “ട്രൈനേഴ്‌സ് ട്രെയിനിങ് ശില്പശാല” സംഘടിപ്പിച്ചു. ലഹരിയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളിലെ പ്രശ്നങ്ങളെ കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യാനും ശാസ്ത്രീയമായി ബോധവൽക്കരണ ക്ലാസ് നയിക്കുന്നതിനും ജില്ലയിലെ എക്സൈസ് വിമുക്തി പരിശീലകർക്കും കോർഡിനേറ്റർമാരെയും സജ്ജരാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
തൃശ്ശൂർ സ്റ്റേറ്റ് എക്സൈസ് അക്കാദമി ആൻഡ് റിസേർച്ച് സെന്ററിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം അക്കാദമി ഡയറക്ടർ വി. റോബർട്ട് നിർവഹിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ കെ.ആർ പ്രദീപൻ അധ്യക്ഷനായി. മുംബൈ ഐ.ഐ.ടി സ്റ്റുഡന്റ് കൗൺസിലറും സൈക്കോളജിസ്റ്റുമായ ഷൗക്കത്ത് അലി, അസി. എക്സൈസ് കമ്മീഷണർ പി.കെ സതീഷ്, വിമുക്തി ജില്ലാ കോ-ഓർഡിനേറ്റർ ഷഫീഖ് യൂസഫ് എന്നിവർ ക്ലാസ് നയിച്ചു. നശാമുക്ത് അഭിയാൻ ജില്ലാ കോ-ഓർഡിനേറ്റർ അനീഷ പദ്ധതി വിശദീകരണം നടത്തി. ജില്ലയിലെ എക്സൈസ് സർക്കിൾ, റേഞ്ച് ഓഫീസുകളിൽ നിന്നായി അൻപത് പേർ പങ്കെടുത്തു.