Channel 17

live

channel17 live

എക്സൈസ് മെഡൽ ജേതാവിന് എം എൽ എ വീട്ടിലെത്തി ആദരവ് നൽകി

വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ നേടിയ തിരുവള്ളൂർ സ്വദേശി പുത്തേഴത്ത് രാമകൃഷ്ണൻ മകൻ പി ആർ സുനിൽ കുമാറിന് ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ വീട്ടിലെത്തി ആദരവ് നൽകി.

വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ നേടിയ തിരുവള്ളൂർ സ്വദേശി പുത്തേഴത്ത് രാമകൃഷ്ണൻ മകൻ പി ആർ സുനിൽ കുമാറിന് ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ വീട്ടിലെത്തി ആദരവ് നൽകി. 2002 ൽ സർവീസിൽ കയറിയതിന് ശേഷം സംസ്ഥാനത്തും സംസ്ഥാനത്തിന് പുറത്തും നിരവധി മയക്കുമരുന്ന് വ്യാജ മദ്യ കേസുകൾ കണ്ടെത്തുന്നതിനായി സുപ്രധാന പങ്കുവഹിച്ചതിനാണ് മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ കരസ്ഥമായത്.

മണ്ഡലത്തിലെ ലഹരി വിമുക്ത പദ്ധതിയായ സ്വരക്ഷയുടെ ഭാഗമായി നിരവധി ബോധവൽക്കരണ ക്ലാസുകൾക്കും നേതൃത്വം നൽകിയും മാതൃകാപരമായ പെരുമാറ്റത്തിലൂടേയും ഏറെ ജനശ്രദ്ധ നേടിയ ഉദ്യോഗസ്ഥനാണ് പി ആർ സുനിൽ കുമാറെന്നും ഇത് അർഹതക്കുള്ള അംഗീകാരമാണെനും ആദരവ് നൽകുന്ന ചടങ്ങിൽ ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ പറഞ്ഞു. ചടങ്ങിൽ എം ആർ കൈലാസൻ, ഇ കെ ലെനിൻ, ഷാജു കളച്ചിറ, സുനിൽ,ജയൻ, ഷെമീർ പതിയാശ്ശേരി എന്നിവർ സംസാരിച്ചു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!