ജി വി എച്ച് എസ് എസ് പുത്തൻചിറ, കിഷോർ’സ് ബാഡ്മിന്റൺ അക്കാദമി പുത്തൻചിറ, എക്സൈസ് റേഞ്ച് ഓഫീസ് മാള എന്നിവ സംയുക്തമായി വിദ്യാർത്ഥികൾക്ക് ‘എക്സൈസ് വിമുക്തി’ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിച്ചു.”
ജി വി എച്ച് എസ് എസ് പുത്തൻചിറ, കിഷോർ’സ് ബാഡ്മിന്റൺ അക്കാദമി പുത്തൻചിറ, എക്സൈസ് റേഞ്ച് ഓഫീസ് മാള എന്നിവ സംയുക്തമായി വിദ്യാർത്ഥികൾക്ക് ‘എക്സൈസ് വിമുക്തി’ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിച്ചു.”മൊബൈൽ ഗെയിമുകൾക്കെതിരെ, മയക്കുമരുന്നുകൾക്കെതിരെ, ദുശ്ശീലങ്ങൾക്കെതിരെ, കായികക്ഷമത നൽകുന്ന, മാനസികോല്ലാസം നൽകുന്ന, ഏത് പ്രായത്തിലും ഏറ്റക്കുറച്ചിൽ ഇല്ലാതെ ആസ്വദിക്കാൻ പറ്റുന്ന നല്ല ശീലമാണ് കളി”എന്ന സന്ദേശം ഉയർത്തിയാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. വിവിധ ഇനങ്ങളിൽ താഴെ പറയുന്നവർ ഒന്നാം സ്ഥാനം നേടി.
കോളേജ് വിഭാഗം (ആൺകുട്ടികൾ) കൃഷ്ണ ടിടിഐ, പനങ്ങാട് കോളേജ് വിഭാഗം (പെൺകുട്ടികൾ) മെറ്റ്സ് എൻജിനീയറിംഗ് കോളേജ് കുരുവില്ലശ്ശേരി. ഹയർസെക്കൻഡറി വിഭാഗം (ആൺകുട്ടികൾ) സി എച്ച്എസ്എസ്, ചെന്ത്രാപ്പിന്നി ഹയർസെക്കൻഡറി വിഭാഗം (പെൺകുട്ടികൾ) സി എച്ച്എസ്എസ്, ചെന്ത്രാപ്പിന്നി ഹൈസ്കൂൾ വിഭാഗം (പെൺകുട്ടികൾ) ഡോ. രാജു ഡേവിസ് ഇൻറർനാഷണൽ സ്കൂൾ,മാള. ഹൈസ്കൂൾ വിഭാഗം (ആൺകുട്ടികൾ) വിജയഗിരി പബ്ലിക് സ്കൂൾ, അഷ്ടമിച്ചിറ
യുപി വിഭാഗം (പെൺകുട്ടികൾ) ഹോളി ഗ്രേസ് അക്കാദമി, മാള യുപി വിഭാഗം (ആൺകുട്ടികൾ) സി എച്ച്എസ്എസ്, ചെന്ത്രാപ്പിന്നി അധ്യാപക എക്സൈസ് മത്സരം സി എച്ച്എസ്എസ്, ചെന്ത്രാപ്പിന്നി. 500 ഓളം പേർ പങ്കെടുത്തു.
പുത്തൻചിറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റോമി ബേബി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ പി വിദ്യാധരൻ, ഇരിങ്ങാലക്കുട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജിജി പോൾ, ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ അശ്വിൻ കുമാർ കെ,കിഷോർ’സ് ബാഡ്മിൻറൺ അക്കാദമി പ്രോപ്പറേറ്റർ പി കെ നാരായണൻ, കെ എസ് ഷീല നാരായണൻ, പി കെ കുമാരൻ, അസുലഎന്നിവർ ആശംസകൾ നേർന്നു. സിവിൽ എക്സൈസ് ഓഫീസർ ജദീര്‍ പി എം പരിപാടിക്ക് നന്ദി പറഞ്ഞു