Channel 17

live

channel17 live

എക്സ്ക്ലൂസീവുകൾക്ക് പിന്നാലെ പായുമ്പോൾ വാർത്ത ചോർന്നുപോകരുത്: അരുൺ എഴുത്തച്ഛൻ

മാധ്യമരംഗത്തെ മത്സരങ്ങളിൽ പലപ്പോഴും എക്സ്ക്ലൂസീവുകൾക്ക് വേണ്ടി കാത്തിരുന്ന് വാർത്തകൾ തന്നെ വഴുതിപ്പോവുന്നത് റിപ്പോർട്ടിങ്ങിൽ പതിവായി സംഭവിക്കാറുണ്ടെന്ന് പ്രമുഖ എഴുത്തുകാരനും ചീഫ് റിപ്പോർട്ടറുമായ അരുൺ എഴുത്തച്ഛൻ അഭിപ്രായപ്പെട്ടു. കണ്ടീഷൻ ചെയ്ത മസ്തിഷ്കങ്ങളിൽ നിന്നും മികവുറ്റ വാർത്തകൾ സംഭവിക്കുക എളുപ്പമല്ലെന്നും, ലിംഗവിവേചനത്തിന്റെ പല രൂപങ്ങളും ഇന്നത്തെ മീഡിയ റിപ്പോർട്ടിംഗിൽനിന്നുപോലും മാറ്റാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമപഠനം നടത്തുന്ന യുവതലമുറയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ മാധ്യമപഠനവിഭാഗം സംഘടിപ്പിച്ച ന്യൂസ് റൈറ്റിംഗ് ശില്പശാലയായിരുന്നു വേദി. ഈ ശില്പശാലയിൽ വാർത്തയെഴുത്തിൽ സാധാരണ സംഭവിക്കാവുന്ന തെറ്റുകളെക്കുറിച്ചും എങ്ങനെ മികച്ച ഒരു വാർത്ത എഴുതാം എന്നതിനെക്കുറിച്ചും അദ്ദേഹം പ്രയോഗികപരിശീലനം നൽകി. കേരളസാഹിത്യ അക്കാദമി അവാർഡ് ജേതാവും മലയാള മനോരമ ചീഫ് റിപ്പോർട്ടറുമാണ് അരുൺ എഴുത്തച്ഛൻ. അധ്യാപകരായ രേഖ സി ജെ, അഞ്ജു ആൻ്റണി എന്നിവർ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!